ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരക്കാരനുമായിരുന്നു. രാജീവ്ഗാന്ധിയുടെ 21-ാം രക്തസാക്ഷി ദിനം ഒഐസിസിസ ലണ്ടന്‍ റീജിയണു കീഴിലുള്ള വാട്ട്ഫോര്‍ഡ് യൂണിറ്റ് വിപുലമായി ആചരിച്ചു. വാട്ട്ഫോര്‍ഡില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
പ്രസിഡന്റ് അബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യയുടെ നവസ്വപ്നങ്ങള്ക്ക് യുവത്വത്തിന്റെ നിറം നല്കി ദീര്‍ഘവീക്ഷണവും സൗമ്യതയും കരുത്താക്കി ഉയര്‍ന്നു വന്ന നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒഐസിസി ദേശീയ ഭാരവാഹി സുജു കെ ഡാനിയേല്‍ അനുസ്മരിച്ചു. രാജ്യത്തെ വികസനകുതുപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയ ജ്യോതിസ്സായിരുന്നു പെരുംപത്തൂരില്‍ മാംസക്കഷണങ്ങളായി ചിന്നിച്ചിതറി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച രാജീവ്ഗാന്ധിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തില്‍ അബി തോമസ് പ്രഭാഷണം നടത്തി.ഒഐസിസി നേതാക്കളായ ജോണ്സണ് തോമസ്, സിബു സ്കറിയ, പുന്നന്‍ വി. ജേക്കബ് തുടങ്ങിയവര്‍ രാജീവ്ഗാന്ധിയെ അനുസ്മരിച്ചു.
മണ്മറഞ്ഞു പോയ ദേശീയ നേതാക്കളെയും അവര്‍ രാജ്യത്തിനു നല്കിയ സംഭാവനകളും പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്കുവാന് കഴിയുന്ന ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാംഘനീയമാണെന്ന് പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ഫിലിപ്പോസ് വെച്ചൂച്ചിറ അഭിപ്രായപ്പെട്ടു.കേരളത്തില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളെ യോഗം അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി സണ്ണി പി മത്തായി നന്ദി രേഖപ്പെടുത്തി.
കേരളത്തില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളെ യോഗം അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി സണ്ണി പി മത്തായി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല