തോമസ് പുളിക്കല്‍
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത് പുരോഗമിക്കുന്നു. യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡ്, നോര്‍ത്ത് വെസ്റ്റിലെ ഓള്‍ഡ്‌ഹാം, ഈസ്റ്റ് മിഡ്‌ലാന്റ്‌സിലെ ഈസ്റ്റ് ലിന്‍ഡ്‌സേ എന്നീ കൗണ്‍സിലുകളിലാണ് പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നിരിക്കുന്നത്.
യോര്‍ക്ക്‌ഷെയറിലെ ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന പട്ടണങ്ങളിലൊന്നായ ഷെഫീല്‍ഡ് സിറ്റി കൗണ്‍സിലില്‍ ഒ.ഐ.സി.സി യു.കെ കമ്മറ്റി രൂപീകൃതമായി. വി.എം സുധീരന്‍ പ്രസിഡന്റായിരുന്ന കെ.എസ്.യു സംസ്ഥാന കമ്മറ്റിയില്‍ നിര്‍വാഹക സമിതി അംഗവും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന അബ്രാഹം ജോര്‍ജ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: ജനറല്‍ സെക്രട്ടറി: ജോസ് ജേക്കബ്, ട്രഷറര്‍: ജോജി ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: റെജി സാമുവല്‍, തോമസ് ചാക്കോ
നോര്‍ത്ത് വെസ്റ്റ് റീജണിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ഉള്‍പ്പെടുന്ന ഓള്‍ഡ്ഹാം കൗണ്ടിയില്‍, റീജണല്‍ ചെയര്‍മാന്‍ സാജു കാവുങ്ങയുടെ അധ്യക്ഷത ചേര്‍ന്ന യോഗം ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം പോള്‍സണ്‍ തോട്ടപ്പളി ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹിളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ജിജോ ജോര്‍ജ്
ജനറല്‍ സെക്രട്ടറി: ജെയ്‌സണ്‍ ജോബ്
ട്രഷറര്‍: അജയ് ജോര്‍ജ്
എക്‌സിക്യൂട്ടീവ് കമ്മറ്റി: പുഷ്പരാജ്, ജോസ് പൗലോസ് പറമ്പി
ഈസ്റ്റ് മിഡ്‌ലാന്റ് റീജണിലെ ലിങ്കണ്‍ഷെയര്‍ കൗണ്ടിയില്‍ ഈസ്റ്റ് ലിന്‍ഡ്‌സേ കൗണ്‍സില്‍ കമ്മറ്റി രൂപീകൃതമായി. ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണില്‍ നിലവില്‍ വരുന്ന ആദ്യ കൗണ്‍സില്‍ കമ്മറ്റിയാണിതെന്ന് റീജണല്‍ ചെയര്‍മാന്‍ മനു സഖറിയ അറിയിച്ചു.
ഭാരവാഹികള്‍
പ്രസിഡന്റ്: സിജി ജേക്കബ്
ജനറല്‍ സെക്രട്ടറി: സിബി ജേക്കബ്
ട്രഷറര്‍: ബൈജു പോള്‍
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: ജിമ്മി ജേക്കബ്, ഷാജി പി മത്തായി, റോയ് മാത്യു
ഒ.ഐ.സി.സി യു.കെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മറ്റികളുടെ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല