1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

യു.കെയിലെ ഒ.ഐ.സി.സി മെംബര്‍ഷിപ്പ് കാമ്പയിനും കൗണ്‍സില്‍ കമ്മറ്റി തെരഞ്ഞെടുപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എത്തിയിട്ടുള്ള കെ.പി.സി.സി നിരീക്ഷകന്‍ ജെയ്‌സണ്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ ഒ.ഐ.സി.സി യു.കെ സ്റ്റഫോര്‍ഡ് ബറോ കൗണ്‍സില്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു. സംഘടന താഴെ തട്ടില്‍ നിന്നു തന്നെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റിയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയ മനസ്സിലാക്കുന്നതിനായി, ഇതില്‍ നേരിട്ട് പങ്കെടുക്കുമെന്ന് കഴിഞ്ഞ ശനിയാഴ്‌ച്ച മാഞ്ചസ്റ്ററില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജെയ്‌സണ്‍ ജോസഫ് അറിയിച്ചിരുന്നു.

സ്റ്റഫോര്‍ഡില്‍ നടന്ന യോഗത്തില്‍ ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍, കെ.എസ്.യു മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.


ഭാരവാഹികള്‍:

പ്രസിഡന്റ്: ജോബിന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി: ഏണസ്റ്റ് ടി.എം ട്രഷറര്‍: ശിവദാസ് കുമാരന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി: ജോയ് ഗോപുരന്‍, ജെയ്‌മോന്‍ ജോര്‍ജ്

ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കൗണ്ടിയിലെ സ്റ്റീവനേജ് ബറോ കൗണ്‍സിലില്‍ കമ്മറ്റിയെ തെരഞ്ഞെടുത്തതായി റീജണല്‍ ചെയര്‍മാന്‍ ജിജോ സെബാസ്റ്റ്യന്‍ അറിയിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ്: ജോണി കല്ലിടാന്തിയില്‍ വൈസ് പ്രസിഡന്റ്: ബീന ജോയ് ജനറല്‍ സെക്രട്ടറി: സജന്‍ സെബാസ്റ്റ്യന്‍ ജോ.സെക്രട്ടറി: ആല്‍വിന്‍ കണ്ണഞ്ചിറ ട്രഷറര്‍: മനോജ് ജോണ്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി: ജോയ് ഇരുമ്പന്‍, ജിനേഷ് ജോര്‍ജ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.