ഓ ഐ സി സി യു കെ യുടെ ദേശീയ സമ്മേളനം മെയ് 2 മുതല്‍ 3 വരെ ക്രോയ്‌ടോനില്‍ വച്ചു നടക്കും.കേരളത്തില്‍ നിന്നും ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍,യുറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
യു കെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റീജിയന്‍ സമ്മേളനങ്ങളില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കും.ഓ ഐ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും സംഘടനയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍ ഓ ഐ സി സി നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യും.സംഘടനയുടെ ഇന്നേവരെയുള്ള റിപ്പോര്‍ട്ടുകള്‍ നാഷണല്‍ കമ്മിറ്റി കെ പി സി സി ക്ക് കൈ മാറും .എന്‍ സുബ്രമണ്യന്റെ യു കെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പൂര്ണ ചുമതല ഔദ്യോഗിക വിഭാഗം കണ്‍വീനര്‍ ടി.ഹരിദാസിനായിരിക്കും.
സമ്മേളനത്തിനുള്ള മുന്നോരുക്കത്ത്തിനായി ബേബിക്കുട്ടി ജോര്ജ്ജു കണ്‍വീനറായി വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തീക്കുന്നത്.കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യു കെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
സുനു ദത്ത് 07748222017
ബേബിക്കുട്ടി ജോര്ജ്ജ് ;07961390907
മഹേഷ് ;07809111241
ബിജു കാരിയില്‍ ;07702737133
സുനില്‍ രവീന്ദ്രന്‍;07427105530
ജവഹര്‍ ;07426823210
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല