കണ്ണൂര്‍: വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകന് കെ.ജെ ജോര്‍ജ്ജ് (പാപ്പച്ചന് 54) നിര്യാതനായി. ഒ.ഐ.സി.സി യു.കെ ദേശീയ നിര്‍വാഹകസമിതി അംഗം അനു ജോസഫിന്റെ (കെ.എസ്?.യു. കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി) ജേഷ്ഠസഹോദരനാണ്.
ഭാര്യ വത്സമ്മ നടുവില്‍ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജോമോന് (ഷെഫീല്‍ഡ്, യു.കെ), ജെയ്മോന് (അയര്‍ലണ്ട്), ഷാന്റിമോള്‍ ജോളി (ചിറ്റാരിക്കാല്‍)
മരുമക്കള്‍: ഷൈമ ജോമോന് (കണങ്കൊമ്പില്‍, ഉദയഗിരി), ലിന്റ ജെയ്മോന് (പുല്ലമറ്റത്തില്, പൈസക്കരി), ജോളി ഇലഞ്ഞിമറ്റത്തില് (ചിറ്റാരിക്കാല്‍)
കോട്ടയം മുട്ടുചിറ നിന്നും മലബാറിലേയ്ക്ക് കുടിയേറിയതാണ് കലയന്താനം കുടുംബം. പരേതന്റെ അമ്മ മറിയാമ്മ കടപ്പൂര് തോട്ടത്തില്‍ കുടുംബാംഗമാണ്.
സഹോദരങ്ങള്‍: കെ.ജെ തോമസ്, കെ.ജെ ജോണി, വത്സമ്മ ജോയ് (കുരുവിലങ്ങാട്ട്, ചെമ്പേരി), കെ.ജെ സണ്ണി, കെ.ജെ ബെന്നി, കെ.ജെ റെജി, കെ.ജെ ബിനു, കെ.ജെ അനു (ബ്രോമിലി, ലണ്ടന്‍)
അനു ജോസഫിന്റെ സഹോദരന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്സണ് കെ.എസ്, ബിനു കുര്യാക്കോസ്, അഡ്വ. റെന്സണ് സഖറിയാസ് തുടിയംപ്ലാക്കല്‍, സോബന് ജോര്‍ജ്, കുമാര്‍ സുരേന്ദ്രന്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, ഡോ. സിബി വേകത്താനം എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല