ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികള്‍ തെരഞ്ഞെടുക്കുന്നത് പുരോഗമിക്കുന്നു. വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ ന്യൂകാസില്‍ അണ്ടര്‍ ലൈം, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ട്രഫോര്‍ഡ് മെട്രോപോലീറ്റന്‍ ബറോ എന്നീ കൗണ്‍സിലുകളിലാണ് പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നിരിക്കുന്നത്.
നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലാണ് ട്രഫോര്‍ഡ് മെട്രോപോളീറ്റന്‍ ബറോ. യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ തുടിയംപ്ലാക്കല്‍ പ്രസിഡന്റും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ മുന്‍ കെ.എസ്.യു നേതാവ് ഡോ. സിബി വേകത്താനം വൈസ് പ്രസിഡന്റുമാണ്.
ഭാരവാഹികള്‍- പ്രസിഡന്റ്: അഡ്വ. റെന്‍സണ്‍ തുടിയംപ്ലാക്കല്‍ വൈസ് പ്രസിഡന്റ്: ഡോ.സിബി വേകത്താനം, ജനറല്‍ സെക്രട്ടറി: ഷൈജു ചാക്കോ മുടക്കോടിയില്‍ ജോ സെക്രട്ടറി: ചാക്കോ ലൂക്ക് എടത്തിപ്പറമ്പില്‍ ട്രഷറര്‍: ജോസ് പേരയില്‍
വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജിയണിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ കൗണ്ടിയിലുള്ള ന്യൂകാസില്‍ അണ്ടര്‍ ലൈം ബറോ കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷനായിരുന്നു. വിജി .കെ.പി യോഗം ഉദ്‌ഘാടനം ചെയ്തു.
ഭാരവാഹികള്‍ പ്രസിഡന്റ്: ജോമോന്‍ മാത്യു, ജനറല്‍ സെക്രട്ടറി: ജോബി ജോസ്, ട്രഷറര്‍: ഷാജില്‍ തോമസ്, എക്‌സിക്യൂട്ടീവ് കമ്മറ്റി: മനു ജോയ്, ജോണ്‍ മത്തായി
ഒ.ഐ.സി.സി യു.കെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മറ്റികളുടെ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല