ഒ ഐ സി സിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി യു കെയിലെ വിവിധ ഭാഗങ്ങളില്‍ കൌണ്ടി തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു.മുന്‍കാല കോണ്ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരെയാണ് എല്ലാ കൌണ്ടി കമ്മിറ്റികളിലേക്കും നാഷണല്‍ അഡ് ഹോക്ക് കമ്മിറ്റി തിരഞ്ഞെടുക്കുന്നത്.
എല്ലാ കൌണ്ടി കമ്മിറ്റികളും ജില്ലാ കമ്മിറ്റികള്‍ക്ക് തത്തുല്യമായ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും കാഴ്ച വയ്ക്കുക.കൌണ്ടി കമ്മിറ്റികള്‍ക്ക് കീഴില്‍ ആയിരിക്കും കൌണ്‍സില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക.ഡോര്‍സെറ്റ് കൌണ്ടി കമ്മിറ്റിയിലെ താഴെപ്പറയുന്ന ഭാരവാഹികളെ ഇന്നലെ നാഷണല്‍ അഡ് ഹോക്ക് കമ്മിറ്റിവൈസ് പ്രസിഡന്റ് ഷിബു ഫെര്‍ണാണ്ടസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – മാത്യു വര്‍ഗീസ്
വൈസ് പ്രസിഡന്റ് – റോമി പീറ്റര്‍
സെക്രട്ടറി – സുനില്‍ രവീന്ദ്രന്‍
ജോയിന്‍റ് സെക്രട്ടറി – ബിനോയി ഈരത്തറ
ട്രഷറര്‍ – സേവ്യര്‍ ജോസഫ്
ഡോര്‍സെറ്റിലെ പൂളില്‍ അടക്കം യു കെയിലെ വിവിധ ഭാഗങ്ങളില്‍
തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണെന്ന് നാഷണല്‍ അഡ് ഹോക്ക് കമ്മിറ്റിഅറിയിച്ചു.അതുപോലെ മുന്‍ കെ എസ് യു കാസര്‍ഗോഡ് ജില്ല സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ യൂത്ത് കോണ്ഗ്രസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസറുമായി പ്രവര്‍ത്തിച്ച ജിതിന്‍ ലൂക്കോസ് കൌണ്ടി/കൌണ്‍സില്‍ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ പ്രസിഡന്‍റ് വിനോദ് ചന്ദ്രന്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല