ലണ്ടന്‍:ഇന്നലെ അന്തരിച്ച കേരള നിയമസഭ സ്പീക്കറും മുതിര്ന്ന കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ശ്രി. ജി.കാത്ത്തികെയന്റെ നിര്യാണത്തില്‍ ഓ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി അനുശൊചനം രേഖപ്പെടുത്തി.ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമാകുന്നത് അഴിമതിയുടെ കറപുരളാത്ത ആദര്‍ശം മുഖമുദ്രയാക്കിയ കാര്‍ത്തികദീപം. അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതത്തിലൂടെ
രാഷ്ട്രീയത്തിലെ ആദര്‍ശമാതൃക എന്താണെന്നു കേരളത്തെ പഠിപ്പിച്ച നേതാവുകൂടിയായിരുന്നു കാര്‍ത്തികേയന്‍എന്നും നാഷണല്‍ കമ്മിറ്റി അനുശൊചനക്കുറിപ്പില്‍ അറിയിച്ചു.
മന്ത്രിയായിരിക്കുമ്പോഴും സ്പീക്കറായിരുന്നപ്പോഴും ഭരണാധികാരിയുടെ ഉത്തമമാതൃകയാകാന്‍ കാര്‍ത്തികേയനു കഴിഞ്ഞു. കുറഞ്ഞകാലമേ സ്പീക്കറായി സഭയിലെത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും കേരളത്തിലെ തലയെടുപ്പുള്ള സ്പീക്കര്‍മാരില്‍ ഒരാളായി കാര്‍ത്തികേയന്‍ മാറി.മാന്യതയുടെയും ആദര്‍ശ രാഷ്ട്രീയത്തിന്റെയും വക്താവായ, വാക്കുകളിലും പ്രവൃത്തിയിലും കൃത്യത കാത്തു സൂക്ഷിച്ച ലളിതമായ ജീവിതശൈലി, അതിഭാവുകമില്ലാത്ത പ്രസംഗപാടവം, വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് എന്നിവ മറ്റുള്ള നേതാക്കളില്‍ നിന്നും കാര്ത്തികയനെ വ്യത്യസ്തനാക്കുന്നു.പ്രിയപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹം ജി.കെയായിരുന്നു.
1949 ജനുവരി 20ന് വര്‍ക്കലയിലായിരുന്നു കാര്‍ത്തികേയന്റെ ജനനം. പിതാവ് എന്‍പി ഗോപാലപിള്ള. മാതാവ് വനജാക്ഷി അമ്മ. ഡോ. എംടി സുലേഖയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കെഎസ്‌യുവിലൂടെയാണ് കാര്‍ത്തികേയന്‍ പൊതുരംഗത്തെത്തിയത്. നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള സര്‍വാകലാശാല സെനറ്റ് അഗവും സര്‍വകലാശാലാ യൂണിയന്‍
സെക്രട്ടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടി വൈസ്പ്രസിഡന്റും ചീഫും വിപ്പുമായിരുന്നിട്ടുണ്ട്. നിയമസഭയില്‍ കക്ഷി ഉപനേതാവായി. കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിചു. രാഷ്ട്രീയ എതിരാളികളോട് പോലും സൗഹൃദത്തിന്റെ ആദരവ് ഉപേക്ഷിക്കാത്ത കാര്‍ത്തികേയന്റെ പെരുമാറ്റം ഇതിനെല്ലാം മേലെ നില്‍ക്കും.
1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001 ല്‍ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തു.നിഷ്പക്ഷനും ശേഷിമാനുമായ സ്പീക്കറെന്ന നിലയ്ക്ക് വളരെ വേഗം അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ പോലും ആദരവ് അദ്ദേഹം
നേടിയെടുത്തു.1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലത്തെിയത്. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാടില്‍ നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലത്തെി.ഇപ്പോഴത്തെ നിയമസഭയില്‍ അധ്യക്ഷനായിരുന്ന ജി.കെയുടെ പ്രവര്‍ത്തനം കേരളത്തിന്റെ കണ്‍മുന്നിലുണ്ട്.
ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള നേരിയ ഭൂരിപക്ഷത്തിലും സഭയെ സ്വച്ഛതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ മിടുക്കിനെ രാഷ്ട്രീയകേരളം പലകുറി അഭിനന്ദിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമാകുന്ന അവസരങ്ങളിലെല്ലാം സഭയെ തന്മയത്വത്തോടെ നിയന്ത്രിച്ചും ഉചിത തീരുമാനങ്ങളെടുത്തും സ്പീക്കര്‍ പദവയിലും ജി.കെ മികവിന്റെ കെയ്യൊപ്പ് ചാര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല