ലണ്ടന്‍: യു.കെയിലെ മലയാളികള്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒ.ഐ.സി.സി, നാളുകളായി തുടരുന്ന എയര്‍ ഇന്ത്യ പൈലറ്റ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ഐ.സി.സി അഡ്ഹോക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള പ്രവാസികാര്യ വകുപ്പ് മന്ത്രി കെ. സി. ജോസഫിന് നിവേദനം നല്കി. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
കൂടാതെ അവധിക്കു നാട്ടില്‍ പോകുന്നവര്‍ക്ക് 20,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള സ്വര്‍ണഭരണങ്ങള്‍ക്ക് നികുതി അടക്കണമെന്ന നിര്‍ദേശം കാലോചിതമായി പരിഷ്കരിക്കണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു. നികുതി പരിശോധനയുടെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ എയര്‍പോര്‍ട്ടില്‍ ദുരിതത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളജിലെ വര്‍ദ്ധിപ്പിച്ച ഫീസ് പുനര്‍ നിര്‍ണയിക്കുക, നോര്‍ക് പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങിയ നിവേദനം ഒ.ഐ.സി.സി നാഷ്ണല്‍ കമ്മറ്റി അംഗം ബിബിന്‍ കഴുവേലില്‍ നേരിട്ടെത്തി മന്ത്രിക്ക് സമര്‍പ്പിക്കുകയായിരുന്നു. പ്രവാസികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മകമായി ഇടപെടുമെന്ന് നിവേദനം സ്വീകരിച്ചു കൊണ്ട് മന്ത്രി കെ. സി. ജോസഫ് ഉറപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല