മാഞ്ചസ്റ്റര്‍ : മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനം ഒ.ഐ.സി.സി.(യു.കെ)യുടെയും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാഞ്ചസ്റ്റര്‍ ട്രാഫോര്‍ഡില്‍ വച്ച് ആചരിക്കുകയുണ്ടായി. പുഷ്പാര്‍ച്ചന, അനുസ്മരണസമ്മേളനം എന്നിവ നടന്നു.
ഭാരതത്തിന്റെ അടിസ്ഥാനപുരോഗതിക്കുകാരണമായ ബാങ്ക് ദേശസാല്‍ക്കരണം, പ്രിവി പേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ വിപ്ലവകരമായ പ്രവര്‍ത്തനമാണ് വര്‍ത്തമാനകാലത്തില്‍ വന്‍ശക്തികള്‍ സാമ്പത്തികമായി ആടി ഉലഞ്ഞപ്പോഴും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്കുപോറലുംമേല്‍ക്കാതിരുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവും ഒ.ഐ.സി.സി.(യു.കെ) രക്ഷാധികാരിയുമായ അഡ്വ.എം.കെ.ജിനദേവ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
ഗ്ലോബല്‍ പ്രവാസിമലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സാബുകുര്യന്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി.(യു.കെ) ദേശീയ പ്രസിഡന്റ് വിനോദ്ചന്ദ്രന്‍, ദേശീയജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടന്‍, ഒ.ഐ.സി.സി. റീജണല്‍ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു, സ്റ്റാന്‍ലി ഇമ്മാനുവല്‍, ജോസഫ് അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സജി ലൂക്ക് കൃതജ്ഞതയും പറഞ്ഞു.
ലണ്ടന്‍ റീജണ്‍ ഇന്ദിരാഗന്ധി അനുസ്മരണം
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 27-ാം ചരമവാര്‍ഷികം ഒ.ഐ.സി.സി. ലണ്ടന്‍ റീജന്റെ നേതൃത്വത്തില്‍ റാംഫോര്‍ട്ടില്‍ വച്ച് നടത്തുകയുണ്ടായി. അകാലത്തില്‍ കാലയവനികയിലേക്ക് നടന്നകന്ന ബഹുമാനപ്പെട്ട ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ ടി.എം.ജേക്കബ്, മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ.പി.ഗംഗാധരന്‍ എന്നിവരുടെ സ്മരണയ്ക്കുമുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നടന്ന യോഗത്തില്‍ ആധുനിക ചരിത്രത്തിലെ ശ്രദ്ധേയമായ ഭരണാധികാരിയായിരുന്ന ഇന്ദിരാഗാന്ധിയെ വിവിധ നേതാക്കള്‍ അനുസ്മരിച്ചു. ഒ.ഐ.സി.സി. ദേശീയകമ്മിറ്റി ട്രഷറര്‍ സുജു കെ ഡാനിയലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലിപ്പോസ് വെച്ചൂച്ചിറ മുഖ്യപ്രഭാഷണം നടത്തി. ലണ്ടന്‍ റീജണല്‍ പ്രസിഡന്റ് പ്രസാദ് കൊച്ചുവിള സ്വാഗതമരുളിയ യോഗത്തില്‍ ബാബു ജോസഫ്, റോണി ജേക്കബ്, റെജി വട്ടുംപാറയില്‍, റോഷന്‍, സന്തോഷ്, ഹാഷിം തറമ്മല്‍, സണ്ണി മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തയോഗത്തില്‍ ജോയിസ് ജെയിംസ് പള്ളിക്കവയലില്‍ നന്ദി രേഖപ്പെടുത്തി.
വൈറ്റ്ഷിപ്പ് കൗണ്ടി ഇന്ദിരാഗാന്ധി അനുസ്മരണം
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 27-ാം ചരമവാര്‍ഷികം ഒ.ഐ.സി.സി. വൈറ്റ് ഷിപ്പ് കൗണ്ടിയുടെ നേതൃത്വത്തില്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ബിബന്‍ കുഴിവേലിലിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
ഒ.ഐ.സി.സി. യുടെ വിവിധ കൗണ്ടികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു പ്രസംഗിച്ചു. തുടര്‍ന്ന് ഒ.ഐ.സി.സി.യുടെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ കൗണ്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബെന്നി മേമന(പ്രസിഡന്റ്)
സന്തോഷ് ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്)
ലൂയിസ് തോമസ് (സെക്രട്ടറി)
മാനുവല്‍ ജോസ് (ജന.സെക്രട്ടറി)
ബോബി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി)
പ്രജു ഗോപിനാഥ് (ട്രഷറര്‍)
സോമസെറ്റ് കൗണ്ടി
ഡൊമിനിക് മാത്യു(പ്രസിഡന്റ്)
ഐല്‍ ഓഫ് വൈറ്റ് കൗണ്ടി
റോബി ഔസേപ്പ് (പ്രസിഡന്റ്)
എസെക്‌സ് കൗണ്ടി
ഡെന്നിസ് ജോസഫ് (വൈസ് പ്രസിഡന്റ്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല