1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

ലക്സന്‍ ഫ്രാന്‍സിസ്‌

ലണ്ടന്‍: കെ.പി.സി.സി. മുന്‍ പ്രസിഡന്റും മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ. മുരളീധരനെ അപമാനിച്ച് ബന്ദിയാക്കിയ പത്രവാര്‍ത്ത അറിഞ്ഞ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഒ.ഐ.സി.സിയുടെ പ്രമോട്ടറുമായ കെ.കെ. മോഹന്‍ദാസ് ഈ ആരോപണങ്ങളെപ്പറ്റി പരാതിക്കാരായ കെ. മുരളീധരന്‍ എം.എല്‍.എയൊടും മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രവീണ്‍ കുമാറിനോടും വിശദാംശങ്ങള്‍ അന്വേഷിച്ച് വിലയിരുത്തി അവരുടെ ആവലാതികളും പരാതികളും തികച്ചും ശരിയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. നാട്ടില്‍നിന്നും യു.കെയില്‍ എത്തിയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും ലണ്ടന്റെ ചരിത്രത്തില്‍ മോശകരമായ ഒരു സ്വീകരണവും യു.കെയിലെ പ്രവാസി മലയാളികള്‍ നല്‍കിയിട്ടില്ല.

യു.കെയിലെത്തിയ കെ. മുരളീധരനും കൂട്ടര്‍ക്കും അവരുടെ സുഹൃത്തുക്കളെയും ഒ.ഐ.സി.സി. പ്രവര്‍ത്തകരെയും കാണാന്‍ കഴിഞ്ഞില്ല. ഇതിന്റെ കാരണം ആരാഞ്ഞപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഇതില്‍നിന്ന് അവരെ തടയുകയാണ് ചെയ്തതെന്ന വിവരങ്ങള്‍ ടെലിഫോണിലൂടെ കെ.കെ. മോഹന്‍ദാസിനെ അറിയിച്ചു. ഇങ്ങനെയുള്ള നിരുത്തരവാദപരമായ ഇടപെല്‍ തികച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വെറുപ്പും ഭിന്നിപ്പും ഉണ്ടാക്കുന്ന ഒരു സംഭവമായി തീര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഇതിനുത്തരവാദികളായവര്‍ അതിനുവേണ്ട നടപടികള്‍ കൈക്കൈ#ാള്ളാന്‍ ഒ.ഐ.സി.സി. പ്രമോട്ടര്‍ എന്ന നിലയില്‍ അഭ്യര്‍ഥിച്ചു.

വരും നാളുകളില്‍ നമ്മുടെ അന്തസിന് യോജിക്കാത്ത ഒരു പ്രവൃത്തിയും യു.കെയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒ.ഐ.സി.സി. പ്രവര്‍ത്തകരും ചെയ്യാന്‍പാടില്ലെന്നും ഒ.ഐ.സി.സിയുടെ നേതൃത്വം എന്ന നിലയില്‍ ഈ നിര്‍ഭാഗ്യകരമായ അവസ്ഥയെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ക്ഷമചോദിക്കുന്നതായും അറിയിച്ചു. യു.കെ. സന്ദര്‍ശനത്തിന്റെ പേരില്‍ കെ. മുരളീധരനും കൂട്ടര്‍ക്കും ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം ഇക്കൂട്ടര്‍ എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ത്ത് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം യു.കെയിലെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒ.ഐ.സി.സി. പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.