സ്വന്തം ലേഖകന്‍: എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ് നിര്‍ദ്ദേശം. മൂല്യ വര്‍ധിത നികുതി (വാറ്റ്), കോര്‍പറേറ്റ് ആദായ നികുതി, എക്‌സൈസ് നികുതി, സ്വത്ത് നികുതി, വ്യക്തിഗത വരുമാന നികുതി എന്നിവ നടപ്പാക്കാനാണ് ഐംഎംഎഫ് നിര്‍ദ്ദേശം.
സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും നടപ്പാക്കി സാമ്പത്തികവളര്‍ച്ച കുറയാതെ നോക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഐഎംഎഫ് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെ പറഞ്ഞു. നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാമ്പത്തികപ്രതിസന്ധി മറികടക്കാനും സമ്പദ്വ്യവസ്ഥയെ ശക്തമാക്കാനും ജിസിസി രാജ്യങ്ങള്‍ക്ക് സാധിക്കും. വിവിധ നികുതികളിലൂടെ ജിസിസി രാജ്യങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ക്രിസ്റ്റീന്‍ ലഗാര്‍ഡെ പറഞ്ഞു.
മധ്യപൂര്‍വേഷ്യയിലെയും വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെയും എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ആഗോളവിപണിയില്‍ എണ്ണ വിലയിടിവ് കാരണം 34,000 കോടി ഡോളറിലധികം നഷ്ടം സംഭവിച്ചതായി ഐഎംഎഫ് വ്യക്തമാക്കുന്നു. ഗള്‍ഫില്‍ സ്വദേശി, വിദേശി സമൂഹത്തെ സാരമായി ബാധിക്കുന്നതാണ് ഐഎംഎഫ് നിര്‍ദേശങ്ങള്‍.
ഇവ നടപ്പാക്കിയാല്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതച്ചെലവ് വര്‍ധിക്കും. നേരത്തെ സബ്‌സിഡി എടുത്തുകളയാന്‍ ഐഎംഎഫ് സൌദിയോട് നിര്‍ദേശിച്ചിരുന്നു. കുവൈത്തില്‍ വിപുലമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുന്നതിനും ഐഎംഎഫ് ശുപാര്‍ശ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല