പെട്രോളിയം വിലവര്‍ദ്ധനവ് ബ്രിട്ടനില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തു വിട്ട രാജ്യത്തെ മൂന്നു പ്രധാന എണ്ണകമ്പനികളുടെ ലാഭക്കണക്കാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്, ഷെല്‍,ബിപി,ബിജി ഗ്രൂപ്പ് ഇവരുടെ ഒരു ദിവസത്തെ മൊത്തം ലാഭം ഏതാണ്ട് 100 മില്യനോളം വരുമത്രേ! പെട്രോളിയം ഉള്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത് കമ്പനികളുടെ നഷ്ടം നികത്താനാണെന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അടിക്കടിയുണ്ടായ വില വര്‍ധനവിനെ തുടര്‍ന്നു പല വാഹന ഉടമകളും തങ്ങളുടെ വാഹന ഉപയോഗം കുറച്ച സാഹചര്യത്തിലും ഈയൊരു ലാഭം എണ്ണ കമ്പനികള്‍ നേടിയത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. എണ്ണകമ്പനികള്‍ നഷ്ടത്തിലല്ല പകരം വന്‍ ലാഭത്തിലാണ് എന്ന സ്ഥിതിയ്ക്ക് എന്തിനു വില കൂട്ടി എന്നതാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്.
വാറ്റ് നിരക്കും ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഷെല്ലിന്റെ കഴിഞ്ഞ മൂന്നു മാസത്തെ ലാഭം 4.1 ബില്യന്‍ പൌണ്ടാണ് അതായത് ഒരു ദിവസം 45 മില്യന്‍ പൌണ്ട് ലാഭം. ഇതേ കാലയളവില്‍ ബിപി നേടിയത് 3 .4 ബില്യന്‍ പോണ്ടാണ്. ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമസ്ഥതയിലുള്ള ബിജി ഗ്രൂപ്പിന് 1 .2 ബില്യന്‍ പൌണ്ടും ലാഭം കിട്ടിയിട്ടുണ്ട്. പെട്രോളിയം വില വര്‍ദ്ധനയെ തുടര്‍ന്നു എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കൂടുതല്‍ മൂലം കഴിഞ്ഞ 23 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുള്ളത്.
ബ്രിട്ടീഷ് പെട്രോളിയത്തിന്റെ സ്വാധീനമാണ് ബ്രിട്ടനില്‍ പെട്രോളിയം വിലയെ നിയന്ത്രിക്കുന്നത്, ബ്രിട്ടനിലെ പെട്രോളിയം നയത്തെ പൂര്‍ണമായും നിശ്ചയിക്കുന്നത് ഈ കുത്തകകളുടെ പണമായതിനാല്‍ എക്കാലത്തും ഇവിടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയാണ്. കഴിഞ്ഞ ആഴ്ച എഎ പറഞ്ഞത് പെട്രോളിന് ഇപ്പോള്‍ ശരാശരി 133 .68 പെന്സാണ് ബ്രിട്ടനിലെ വിലയെന്നാണ്, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധികമാണ് ഡീസലിന് ശരാശരി 139 .68 പെന്സുമാണ് വില.
യുകെയില്‍ ഷെല്ലും ബിജി ഗ്രൂപ്പും ഗ്യാസും വിതരണം ചെയ്യുന്നുണ്ട് എന്നിരിക്കെ ബ്രിട്ടീഷ് ഗ്യാസ്, സ്കോട്ടിഷ് ആന്‍ഡ് സൌതേന്‍ എനര്‍ജി, സ്കോട്ടിഷ് പവര്‍ എന്നിവര്‍ തങ്ങളുടെ ഗ്യാസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ ഇവരും വൈകാതെ വില വര്‍ദ്ധിപ്പിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല