സ്വന്തം ലേഖകന്‍: എണ്ണവില നിയന്ത്രണത്തിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഉത്പാദനത്തില്‍ കടുത്ത നടപടികള്‍ക്ക് നീക്കം. ഖത്തര്‍, സൗദി അറേബ്യ, വെനസ്വേല, റഷ്യ എന്നീ വന്‍ എണ്ണ ഉത്പാദ്ക രാഷ്ട്രങ്ങള്‍ കഴിഞ്ഞ മാസത്തെ അളവില്‍ എണ്ണയുത്പാദനം മരവിപ്പിക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ വെച്ച് ധാരണയിലെത്തിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും ഈ തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി.
ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണയുത്പാദക രാഷ്ട്രമായ നൈജീരിയയും മരവിപ്പിക്കല്‍ തീരുമന്നത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഖത്തര്‍ ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നൈജീരിയ ഇക്കാര്യം അറിയിച്ചുത്. കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും എണ്ണയുത്പാദനം പ്രതിദിനം 22 ലക്ഷം ബാരലായി നിജപ്പെടുത്തുമെന്നാണ് സൂചന.
ഏറെനാള്‍ വിപണിക്ക് പുറത്തായിരുന്ന ഇറാഖും ഇറാനും എണ്ണയുത്പാദനം മരവിപ്പിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിയതിനാല്‍ ഇറാനും യുദ്ധവും പോരാട്ടങ്ങളും കാരണം തകര്‍ന്നടിഞ്ഞതിനാല്‍ ഇറാഖും എണ്ണയുത്പാദനത്തിലൂടെയും വില്‍പ്പനയിലൂടെയും കരകയറാന്‍ ശ്രമിക്കുകയാണ്.
ജൂണിലെ യോഗത്തിന് മുമ്പ് അടിയന്തര ഒപെക് യോഗം വിളിക്കാനും സാധ്യത തെളിഞ്ഞിട്ടുണ്ട്. അടിയന്തര യോഗത്തില്‍ എണ്ണ വില സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വന്‍ പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല