1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

ജോര്‍ജ് മുളന്തുരുത്തി

യു. കെ യുടെ പ്രാന്ത പ്രദേശങ്ങളില്‍ മലയാളികള്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുവാന്‍ വേണ്ടി ഒരു പറ്റം മലയാളികള്‍ ഒത്തു ചേര്‍ന്ന്‍ ഓവര്‍സീസ്‌ ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ചു.വലതു പക്ഷവും ഇടതു പക്ഷവും ചേരി തിരിഞ്ഞ് സംഘടനകള്‍ ഉണ്ടാക്കുന്ന യു കെയില്‍ മലയാളികള്‍ക്ക് ആവേശമാകാന്‍ പുതിയ സംഘടനയ്ക്ക് കഴിയുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഈ സംഘടനയുടെ ആദ്യ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ്ഹാമിനടുത്തു വാള്‍സാളില്‍ നടന്നു.യൂണിറ്റിന്റെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് ശ്രീ ജോര്‍ജു അനങ്ങാപാറയില്‍,സെക്രട്ടറി രാജു ലൂക്കോസ്,ട്രഷറര്‍ ഷാജി വാരപ്പെട്ടി,ജോയിന്റ്‌സെക്രട്ടറി ദിനേശന്‍ കെ. കെ., ജോയിന്റ്‌ ജോയിന്‍റ്‌ സെക്രട്ടറി ബാബു പ്ലാവിലയില്‍. . മൂന്നു മാസത്തിനുള്ളില്‍ യു കെയില്‍ ആകമാനം യൂണിറ്റുകള്‍ ഉണ്ടാക്കുവാനും സമ്മര്‍ ഹോളിഡെയില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

പാര്‍ട്ടിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കുവാന്‍ സെബാസ്റ്റ്യന്‍ മുതുപറമ്പില്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു.ഈ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് വിശദമായ പത്രസമ്മേളനം നടത്തി മാധ്യമങ്ങളെ അറിയുക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.