സ്വന്തം ലേഖകന്‍: 2,000 വര്‍ഷം പഴക്കമുള്ള ബുദ്ധ വിഗ്രഹം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ഓസ്‌ട്രേലിയയിലെ നാഷണല്‍ കാന്‍ബേര ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബുദ്ധ വിഗ്രഹം ഇന്ത്യക്കു തിരിച്ചുനല്‍കാന്‍ ധാരണയായതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുര്‍ഗയുടെ പുരാതന വിഗ്രഹം ജര്‍മനി തിരിച്ചു നല്‍കാന്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് ബുദ്ധ വിഗ്രഹം ഇന്ത്യക്ക് തിരിച്ചു നല്‍കാന്‍ ഓസ്‌ട്രേലിയയും തയ്യാറായത്. ഉത്തര്‍പ്രദേശിലെ മധുരയിലാണെന്ന് വിഗ്രഹത്തിന്റെ യഥാര്‍ഥ വേരുകളെന്നാണ് അനുമാനം.
വിഗ്രഹം തിരിച്ചു ഇന്ത്യക്ക് തിരിച്ചു നല്‍കാന്‍ ഓസ്‌ട്രേലിയന്‍ യൂണിയന്‍ മന്ത്രാലയം കഴിഞ്ഞാഴ്ചയാണ് തീരുമാനിച്ചത്. ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വിഗ്രഹം വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നാം നൂറ്റാണ്ടിലെ ഈ വിഗ്രഹം പരിശോധിക്കാന്‍ ഒദ്യോഗിക സംഘത്തെ അയക്കണമെന്ന് സംസാരിക മന്ത്രാലയത്തോട് എ എസ് ഐ അഭ്യര്‍ഥിച്ചു. ആര്‍ട്ട് ഗ്യാലറിയിലേക്ക് ശില്പം തിരിച്ചു നല്‍കാന്‍ ധാരണയായിട്ടുണ്ട്. ശരിയായ വേരുകളെ കണ്ടത്താന്‍ വേണ്ടിയിട്ടാണ് വിഗ്രഹം തിരിച്ചു നല്‍കുന്നത്.
ശില്പങ്ങള്‍ തട്ടിക്കൊണ്ടുപോയി വിദേശത്ത് വില്‍ക്കുന്ന കേസൊന്നും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇന്ത്യയില്‍ വിഗ്രഹം മോഷ്ടിച്ച പുറം രാജ്യത്തേക്ക് കടത്തുന്ന സുഭാഷ് കപൂറിനെ മാത്രമേ സംശയമുള്ളുവെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല