1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015


ജോര്‍ജ് ഇടത്വ

ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങലുടെ അപൂര്‍വ സംഗമം എന്ന സംഗീത സന്ധ്യയുടെ മൂന്നാം പതിപ്പിലൂടെ ഒരു സംഗീത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കലാ ഹാംഷെയര്‍.

മലയാളത്തിന്റെ പ്രതിഭാധനന്മാരായ നാടക സിനിമാ ഗാന ശാഖകലിലെ കുലപതികള്‍ക്ക് ആദരവ് അര്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കല സംഘടിപ്പിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് വന്‍ വിജയമായിരുന്നു.

ആദ്യ വര്‍ഷത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ മാസ്റ്റര്‍ പീസുകളായിരുന്നുവെങ്കില്‍ ഈ വര്‍ഷം 1980-90 കാലഘട്ടങ്ങളിലെ നിത്യഹരിത ഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം. ഈ കാലഘട്ടങ്ങലിലെ പ്രശസ്തമായ ഗാനങ്ങല്‍ യുകെ മലയാളികളെ പ്രശസ്തരും പ്രഗത്ഭരുമായ 50ല്‍ അധികം ഗായകര്‍ ആലപിക്കുന്നു.

മലയാളത്തിന്റെ പ്രിയകവികളും സംഗീത സംവിധായകരും ഗായകരും ചേര്‍ന്ന് അനശ്വരമാക്കിയ നിത്യഹരിത ഗാനങ്ങള്‍ യുകെയിലെ മലയാളി സംഗീത പ്രേമികള്‍ക്കായി മുധുമഴയായി പെയ്യാന്‍ തയാറെടുക്കുന്നു.

50ല്‍ അധികം ഗായകര്‍ ഇപ്പോല്‍ തന്നെ പരിപാടിയില്‍ പാടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഈ പരിപാടിയില്‍നിന്ന് കിട്ടുന്ന തുക ചാരറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. മെയ് 23ന് വൈകിട്ട് നാലിന് സൗത്താംപ്ടണ്‍ ഹെസ്ജ് എന്‍ഡ് വില്ലേജ് ഹാളിലാണ് പരിപാടി.

ഉണ്ണികൃഷ്ണന്‍ 07411775410
ജിഷ്ണു ജ്യോതി 07886942616

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.