സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ കളഞ്ഞു കിട്ടയ 90,000 രൂപ തിരിച്ചു നല്‍കിയ വൃദ്ധന് പോലീസിന്റെ ആദരം. ഉത്തര്‍പ്രദേശിലെ ലഖ്മിപുര്‍ ഖേരി എന്ന ചെറുഗ്രാമത്തിലെ സാധാരണക്കാരനായ ഒരു പെട്ടിക്കടക്കാരനാണ് സത്യസന്ധതയുടെ പേരില്‍ ഗ്രാമത്തിലെ താരമായത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വഴിയരികില്‍നിന്ന് ഒരു ബാഗ് കിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതു തുറന്നപ്പോള്‍ കണ്ടത് നോട്ടു കെട്ടുകളാണ്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 90,000 രൂപയുണ്ട്. പണത്തിന് ആവശ്യം ഏറെയുണ്ടെങ്കിലും അതെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തുടര്‍ന്ന് ബാഗുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ആ പണം തേടിനടക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് ദുര്‍ഗേഷ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ബാങ്കില്‍നിന്ന് പിന്‍വലിച്ച തുകയുമായി പോവുന്ന വഴി കാറിന്റെ പിന്‍സീറ്റില്‍നിന്ന് തെറിച്ചുപോവുകയായിരുന്നു പണം നിറച്ച ബാഗ്. വഴിയില്‍ പരതിയെങ്കിലും അതു കിട്ടിയില്ല.
നഷ്ടമായെന്നു രുതിയിരിക്കുമ്പോഴാണ് പണവുമായി വൃദ്ധന്‍ പൊലീസില്‍ എത്തുന്നത്. അസാധാരണമായ ഈ സത്യസന്ധതയെ പൊലീസുകാര്‍ ശരിക്കും ആദരിച്ചു. പൊലീസ് ഓഫീസര്‍ അദ്ദേഹത്തിന് ഒരു പുതിയ ജോടി വസ്ത്രവും ഏഴായിരം രൂപയും സമ്മാനിച്ചു. ഗ്രാമവാസികള്‍ക്കിടയിലെ താരമാണ് ഇപ്പോള്‍ ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല