സ്വന്തം ലേഖകന്‍: ഇതുപോലൊരു ദാമ്പത്യം സ്വപ്നങ്ങളില്‍ മാത്രം, 54 വര്‍ഷമായി ശരീരം തളര്‍ന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്ന ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന ഭാര്യയെ 54 വര്‍ഷമായി പരിചരിക്കുന്ന ഭര്‍ത്താവാണ് ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങളിലെ താരം.
84 വയസുള്ള ഡു യുവാഹ എന്ന വൃദ്ധനാണ് 56 വര്‍ഷമായി ശരീരം തളര്‍ന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്നത്. ഇരുപതാം വയസ്സിലാണ് ഭാര്യ സോയുവിന്റെ ശരീരം തളരുന്നത്. കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യ്തിരുന്ന ഡു യുവാഹ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് അനങ്ങാന്‍ പോലും കഴിയാതെ കിടക്കയില്‍ കഴിയുന്ന ഭാര്യയെയാണ്.
നീണ്ട 56 വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും എന്ന് ഉറച്ച വിശ്വാസത്തിലാണ് ഡു. എന്നാല്‍ സോയുവിന്റെ ശരീരം ഒരിക്കലും പഴയ പോലെ ആകില്ലെന്നാന്നും ജീവിതകാലം മുഴുവന്‍ കിടക്കയില്‍ തന്നെ ആയിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എങ്കിലും ചൈനീസ് മരുന്നുകള്‍ നല്‍കി ഭാര്യയെ ചികിത്സിച്ച് ശരിപ്പെടുത്താനുള്ള ശ്രമത്തലാണ് ഡു. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതെ കിടക്കയില്‍ കഴിയുന്ന സോയുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ഡു കൃത്യസമയത്ത് നല്‍കുന്ന മരുന്നും ഭക്ഷണവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല