കന്നഡ സീരിയലില്‍ നായിക കുഴപ്പത്തിലകപ്പെടുന്ന രംഗം കണ്ട് വൃദ്ധ ഹൃദയംപൊട്ടി മരിച്ചു. ബെലഗവി ബൈല്‍ഹോംഗല്‍ ബസാപുരിലെ കാശമ്മ രുദ്രപ്പ ബദേലപ്പണ്ണവരാണ് (62) മരിച്ചത്. പ്രമുഖ കന്നഡ ചാനലായ ഉദയ ടിവിയില്‍ രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന ബംഗാര എന്ന സീരിയിലിന്റെ സ്ഥിരം പ്രേക്ഷകയായ കാശമ്മ ഇതിലെ നായിക കാവേരിയുടെ ആരാധികയായിരുന്നു.
വീട്ടില്‍ ടിവിയില്ലാതിരുന്നതു കൊണ്ട് അയല്‍വാസിയുടെ വീട്ടിലെത്തിയായിരുന്നു ദിവസവും കാശമ്മ സീരിയല്‍ കണ്ടിരുന്നതത്രേ. ശനിയാഴ്ച രാത്ര തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവ് രുദ്രപ്പയെ വീട്ടില്‍ തനിച്ചാക്കിയാണ് കാശമ്മ സീരിയില്‍ കാണാന്‍ പോയത്.
ഞായറാഴ്ച രാത്രി നായിക പ്രശ്‌നത്തില്‍ അകപ്പെടുന്ന രംഗത്തോടെയാണ് സീരിയലിലെ എപ്പിസോഡ് അവസാനിച്ചത്. സീരിയലിലെ നായിക കാവേരി കാറിന്റെ ഡിക്കിയില്‍ ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രംഗമായിരുന്നു സംപ്രേക്ഷണം ചെയ്തത്.
നായികയുടെ കരച്ചിലും നിസഹായാവസ്ഥയും കണ്ട കാശമ്മ അലറിക്കരഞ്ഞ് കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല