ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബാര്‍ മെയിഡ് അന്തരിച്ചു. നൂറാം ജന്മദിനം ആഘോഷിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഡോളി സാവില്‍ മരിച്ചത്. ഫെബ്രുവരി 25നായിരുന്നു അവരുടെ മരണം സംഭവിച്ചത്. കഴിഞ്ഞ 74 വര്‍ഷമായി ഡോളി ജോലി ചെയ്തിരുന്ന പബിലായിരുന്നു കഴിഞ്ഞ വര്‍ഷം അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്.
ബക്കിംഗ്ഹാംഷെയറിലുള്ള റെഡ് ലയണ്‍ ഹോട്ടലില്‍ 1940ലാണ് ഡോളി സാവില്‍ ജോലിക്ക് കയറിയത്. ഏപ്രില്‍ 19 1914ലാണ് അവര്‍ ജനിച്ചത്. കാലം മാറിയിട്ടും പ്രായമേറിയിട്ടും പബ്ബിലെ ജോലി തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
ജോലി ചെയ്യുന്നത് ഇഷ്ടമാണെന്നും വെറുതെ വീട്ടില്‍ ഇരിക്കുന്നതിലും നല്ലതാണ് ഇതെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. ‘എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഇത്രയും നാള്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്ന്. പക്ഷെ ഞാന്‍ ജോലി ചെയ്ത ഓരോ മിനിറ്റും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്റെ കുടുംബത്തിലുള്ളവര്‍ എപ്പോഴും ചോദിക്കും, ജോലിക്ക് പോണോ, വീട്ടില്‍ ഇരുന്നാല്‍ പോരെ എന്നൊക്കെ, എനിക്ക് അടുത്തെന്നും റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശ്യമില്ല’ – കഴിഞ്ഞ വര്‍ഷം ഡോളി ബിബിസി ന്യൂസിനോട് പറഞ്ഞതാണിത്.
ഡോളി ജോലി ചെയ്തിരുന്ന ഫുള്ളേഴ്‌സ് ഇന്‍ പബ്ബിന്റെ ഉടമ പറഞ്ഞത് സ്ഥാപനത്തിന് തീരാ നഷ്ടമാണ് അവരുടെ വിയോഗത്തിലൂടെ സംഭവിച്ചതെന്നാണ്.
ബെര്‍ക്ക്‌ഷെയറിലെ ഇറ്റോണിലാണ് അവര്‍ ജനിച്ചത്. 14ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. പിന്നീട് യൗവന പ്രായത്തില്‍തന്നെ വിവാഹം കഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല