സ്വന്തം ലേഖകന്‍: അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെടുത്തു, കണ്ടുപിടിച്ചത് ഫ്രാന്‍സിലെ ഒരു ഗുഹയില്‍ നിന്ന്. ഫ്രാന്‍സിലെ ഒരു സംഘം പുരാവസ്തു ഗവേഷണ വിദ്യാര്‍ഥികളാണ് ഗവേഷണത്തിനിടെ പല്ല് കണ്ടെത്തിയത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചരിത്രപ്രാധാന്യമേറിയ ഒരു ഗുഹയിലായിരുന്നു ഖനനം.
ഏതാണ്ട് 5,60,000 വര്‍ഷമാണ് പല്ലിന്റെ കണക്കാക്കിയ പ്രായം. ഭൂമിയിലെ മനുഷ്യ ജീവന്റെ പഴക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശ്രദ്ധേയമായ കണ്ടെത്തലാണിത്. കഴിഞ്ഞ ആഴ്ചയാണ് 40 വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന സംഘത്തിന് പല്ല് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പല്ലിന്റെ പഴക്കം സ്ഥിരീകരിച്ചത്.
പുരാവസ്തു ഗവേഷണ രംഗത്ത് വലിയ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജര്‍ ഈ നേട്ടത്തെ വിലയിരുത്തുന്നത്. കുതിരകളും കാളകളും അടക്കമുള്ള മൃഗങ്ങളുടെ എല്ലുകളും പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഖനനത്തില്‍ കണ്ടെടുത്തിട്ടുണ്ട്.
ഖനനത്തിലൂടെ കണ്ടെടുത്ത പല്ലിന്റെ സഹായത്താല്‍ സ്‌പെയിനില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും കണ്ടെടുത്ത മനുഷ്യ ഫോസിലുകളില്‍ നിന്നും യൂറോപ്യര്‍ എങ്ങിനെയാണ് വ്യത്യസ്തരായിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകനായ ടോണി ഷെവലിയര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല