ഓള്‍ഡ്‌ഹാം: ഓള്‍ഡ്‌ഹാം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 28 ആം തീയ്യതി ബുധനാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് ഓള്‍ഡ്‌ഹാം സെന്റ് പാട്രിക്സ് ദേവാലയത്തില്‍ ഫാ: മാത്യു ചൂരപ്പോയ്കയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്നു സമീപത്തുള്ള താജ്ഹോട്ടലില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഓള്‍ഡ്‌ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07735556113
പള്ളിയുടെ വിലാസം: ST. PATRICKS CHURCH, 40, UNION STREET WEST, OLDHAM, OL81DL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല