1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിലെ ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് ആശങ്ക. താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മത്സരത്തിന് മുന്‍പും ശേഷവും താരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മൂത്രത്തിന്റേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൊറിയര്‍ കമ്പനിക്കാര്‍ ആഹാരം സൂക്ഷിക്കുന്ന അതേ ഫ്രിഡ്ജിനുളളിലാണ് സൂക്ഷിക്കുന്നത് എന്ന വാര്‍ത്ത് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന സാമ്പിളുകള്‍ കോക്കിനും സാന്‍വിച്ചിനും ഒപ്പം യാതൊരു സുരക്ഷിതത്വവുമില്ലാതെ കൈകാര്യം ചെയ്യുന്നതിനെതിരേ ഒളിമ്പിക് താരങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി. സാമ്പിളുകള്‍ കേടാകാനുളള സാധ്യത ഏറെയാണന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

എന്നാല്‍ സാമ്പിളുകള്‍ ലാബിലേക്ക് എത്തിക്കാനായി കരാറെടുത്ത കൊറിയര്‍ കമ്പനി ത്ങ്ങള്‍ യാതൊരു നിയമവും ലംഘിച്ചിട്ടില്ല എന്ന നിലപാടിലാണ്. യുപിഎസ് എന്ന കൊറിയര്‍ കമ്പനിയാണ് സാമ്പിളുകള്‍ ഒളിമ്പിക് വേദിയില്‍ നിന്ന ലാബിലെത്തിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്. നേരത്തെ അറിയിച്ചിരിക്കുന്നത് അനുസരിച്ച് താരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ സീ്ല്‍ ചെയ്ത് ബാര്‍കോഡ് പതിച്ചതിന് ശേഷം ഇന്‍സുലേറ്റഡ് ബോക്‌സിനുളളിലാക്കി പായ്ക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഈ പായ്ക്കുകളാണ് കൊറിയര്‍ കമ്പനി എസെക്‌സിലെ ഹാര്‍ലോയിലുളള ഗ്ലാക്‌സോസ്മിത്ത്‌ക്ലെയ്ന്‍ ലബോറട്ടിറിയിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ ഹാര്‍ലോയിലേക്ക് ബോക്‌സുകള്‍ എത്തിക്കുന്നതിന് മുന്‍പ് ചിഗ്‌വെല്ലിലെ എം11 റോഡിലുളള ഒരു സ്ഥലത്തേക്കാണ് യുപിഎസ് ആദ്യം ഈ പായ്ക്കുകള്‍ എത്തിക്കുന്നത്. ഇവിടെ ഒരു റെഫ്രിജറേറ്റര്‍ കണക്കുളള മുറിയിലാണ് സാമ്പിളുകള്‍ അടങ്ങിയ നീലപ്പെട്ടി സൂക്ഷിക്കുന്നത്. ഒരു ഷിപ്പിങ്ങ് കണ്ടെയ്‌നറിന്റെ വലിപ്പമുളള ഈ റെഫ്രിജറേറ്റഡ് യൂണിറ്റിലാണ് ജോലിക്കാര്‍ക്കുളള ഭക്ഷണവും സൂക്ഷിക്കുന്നത്. റഫ്രിജറേറ്റര്‍ പൂട്ടി സൂക്ഷിക്കുമെങ്കിലും ഓരോ ഷിഫ്റ്റിലേയും തൊഴിലാളികളെ ഇതിനുളളില്‍ കയറി ഇറങ്ങാന്‍ അനുവദിക്കുന്നുണ്ട്. തൊഴിലാളികളുടെ ഉച്ചഭക്ഷണത്തിനൊപ്പം പാല്‍, കൊക്കോകോള, സ്‌പ്രൈറ്റ് തുടങ്ങിയ സാധനങ്ങളും ഇതില്‍ സൂക്ഷി്ക്കുന്നുണ്ട്.

ഹീത്രൂവിലേക്കുളള യാത്രക്ക് മുന്‍പ് രണ്ട് മണി്ക്കൂറിലേക്ക് വേണ്ടി ഒരുക്കിയ താല്‍്ക്കാലിക സെറ്റപ്പ് ആണിതെന്നാണ് യുപിഎസ് അധികൃതരുടെ വിശദീകരണം. ഒളിമ്പിക് വേദിയില്‍ നിന്ന് സാമ്പിളുകള്‍ കളക്ട് ചെയ്യുമ്പോള്‍ മുതലുളള കാര്യങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും സാമ്പിളുകള്‍ ആരുടെ കൈവശമാണ് സൂക്ഷിക്കുന്നതെന്നും അവരുടെ ഒപ്പും രേഖകളിലുണ്ടാകുമെന്നും യുപിഎസ് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുപിഎസിന്റെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരശീലനവും നല്‍കിയിരുന്നു. എന്നാല്‍ സാമ്പിളിനൊപ്പം ഭക്ഷണസാധാനങ്ങള്‍ സൂക്ഷിക്കുന്നത് അനുവദിക്കാനാകില്ലന്നാണ് യുകെ സ്‌പോര്‍ട്ട്‌സിന്റെ എത്തിക്‌സ് ആന്‍ഡ് ആന്റിഡോപ്പിംഗ് ഡയറക്ടര്‍ മിച്ചല്‍ വെറോക്കിന്റെ അഭിപ്രായം.

വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ നിയമം അനുസരിച്ച് ഡബഌൂഎഡിഎയുടെ അക്രിഡിറ്റേഷനുളള ലബോറട്ടിയിലാണ് സാമ്പിളുകള്‍ പരിശോധിക്കേണ്ടത്. സാമ്പിളുകള്‍ ശേഖരിച്ചാല്‍ ഉടന്‍ തന്നെ ഡീഗ്രഡേഷന് വിധേയമാകാതെ എത്രയും വേഗം ലാബിലെത്തിച്ചിരിക്കണം. സാമ്പിളുകള്‍ക്ക് കേടുണ്ടാക്കുന്ന വിധത്തില്‍ ഊഷ്മാവില്‍ വ്യത്യാസം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഒളിമ്പിക് സംഘാടകരായ ലോകോഗും നടപടിക്രമത്തില്‍ തൃപ്തരാണെന്നും സാമ്പിളുകള്‍ കേടാകാതെയാണ് ലാബിലെത്തുന്നതെന്നും വിശദീകരിച്ചു. എന്നാല്‍ ഒളിമ്പിക് വേദിയില്‍ നിന്ന് നേരിട്ട് ലാബിലെത്തിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ലോകോഗിനും യുപിഎസിനും ഉത്തരമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.