ലണ്ടന്‍: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലും ബ്രട്ടീഷ് ടീമിന് സ്വര്‍ണ്ണം നേടാനായില്ല. എന്നാല്‍ ആശ്വാസത്തിന് വക നല്‍കികൊണ്ട് വനിതാ വിഭാഗം സെക്ലിംഗ് റോഡ് റേസില്‍ ബ്രിട്ടന്റെ ലിസി ആംമിസ്റ്റഡ് വെളളി നേടി. പിന്നാലെ വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്്‌റ്റെലില്‍ ബ്രിട്ടന്റെ റെബേക്കാ ആഡില്‍ടണ്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലമെഡല്‍ നേടി. സെക്ലിംഗില്‍ മാര്‍ക്ക് കാവന്‍ഡിഷിന്റെ പരാജയം ബ്രട്ടീഷ് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്ന സമയത്ത് ലഭിച്ച ആംമിസ്റ്റഡിന്റെ വിജയം സന്തോഷത്തിനുളള വക നല്‍കി. നിലവില്‍ ലഭിച്ചിരിക്കുന്ന രണ്ട് മെഡലുകളും ഇനി മത്സരിക്കാനിറങ്ങുന്ന താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ബ്രട്ടീഷ് ടീമിന്റെ ചീഫ് ആന്‍ഡി ഹണ്ട് പറഞ്ഞു.
നെതര്‍ലാന്‍ഡ് താരം മരിയന്‍ വോസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആംമിസ്റ്റഡ് നടത്തിയത്. നിമിഷങ്ങളുടെ വ്യ്ത്യാസത്തില്‍ ആംമിസ്റ്റഡ് രണ്ടാം ്സ്ഥാനത്താവുകയായിരുന്നു. റഷ്യയുടെ ഒള്‍ഗ സെബ്ലിന്‍സ്‌കക്കാണ് വെങ്കലം. കഴിഞ്ഞ ഒളിമ്പിക്‌സിലെ ചാമ്പ്യനായിരുന്ന നിക്കോള്‍ കുക്ക് നാലാമതായാണ് ഫിനിഷ് ചെയ്തത്. ആംമിസ്റ്റഡ്, നിക്കോള്‍ കുക്ക് എന്നിവരെ കൂടാതെ ബ്രിട്ടനില്‍ നിന്ന് എമ്മ പൂലെയും വനിതാവിഭാഗം റോഡ് സൈക്ലിംഗില്‍ മ്ത്സരിച്ചിരുന്നു.
വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ബ്രിട്ടന്റെ റെബേക്ക അഡ്‌ലിംഗ്ടണ്‍ വെങ്കല മെഡല്‍ നേടി. ഫ്രാന്‍സ് താരം കാമില്ല മുഫാത്തിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം. നാല് വര്‍ഷം മുന്‍പ് റെബേക്ക സ്വന്തം പേരില്‍ കുറിച്ച മികച്ച സമയം തിരുത്തിയാണ് ഇക്കുറി മൂന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ ഫൈനലിലേക്ക് യോഗ്യത നേടിയുളള മത്സരത്തില്‍ റെബേക്ക എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഫൈനലില്‍ റെബേക്കക്ക് കനത്ത പിന്തുണയാണ് ഗാലറിയില്‍ നിന്ന് ലഭിച്ചത്. അവസാനത്തെ 100 മീറ്ററിലാണ് റെബേക്ക കുതിപ്പ് നടത്തിയതും. തനിക്ക് ലഭിച്ച പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്നും സ്വര്‍ണ്ണം നേടാനാകാത്തതില്‍ തനിക്ക് നിരാശയുണ്ടെങ്കിലും വെങ്കലമെഡല്‍ നേടിയതില്‍ സന്തോഷിക്കുന്നതായും അഡ്‌ലിംഗ്ടണ്‍ പറഞ്ഞു.
കാലിനേറ്റ പരുക്ക് കാരണം വനിതാ വിഭാഗം മാരത്തണില്‍ നിന്ന് ബ്രട്ടീഷ് താരം പൗള റാഡ്ക്ലിഫ് പിന്‍മാറി. മൂന്ന് പ്രാവശ്യം ഒളിമ്പിക് തുഴച്ചില്‍ ചാമ്പ്യനായിരുന്ന ബെന്‍ എയ്ന്‍സ്ലി തന്റെ അടുത്ത കീരീടത്തിനായുളള പോരട്ടം തുടങ്ങി കഴിഞ്ഞു. റോവിങ്ങി (ഡബിള്‍സ്)ല്‍ നിലവിലെ കിരീടം നിലനിര്‍ത്താനുളള ശ്രമത്തിലാണ് സാക്ക് പര്‍ച്ചേസും മാര്‍ക്ക് ഹണ്ടറും. ടെന്നീസില്‍ ഇന്ന് ആന്‍ഡി മുറേ പോരാട്ടത്തിനിറങ്ങും. ബ്രിട്ടന്റെ പുരുഷവിഭാഗം ഫുട്‌ബോള്‍ ടീം ഇന്ന് വെകുന്നേരം വെംബ്ലി സ്‌റ്റേഡിയത്തില്‍ യുഎഇയെ നേരിടും. കഴിഞ്ഞദിവസം വനിതാ വിഭാഗം ഫുട്‌ബോള്‍ ടീം കാമറൂണിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല