ഒളിമ്പിക്‌സ് ദീപശിഖ തട്ടിപ്പറിക്കാന്‍ വീണ്ടും ശ്രമം. പതിനേഴ് വയസ്സുകാരനായ ഒരു കൗമാരക്കാരനാണ് ആണ് റാലിക്കിടെ ദീപശിഖ കൈക്കലാക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ കെന്റിലെ ഗ്രാവേസാന്‍ഡില്‍ കൂടി റാലി കടന്നുപോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇയാള്‍ അളളാഹൂ അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ചാടി വീണ് ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സുരക്ഷാ ഭടന്‍മാരുടെ സമയോചിതമായ ഇടപെടല്‍ കാരണം ദീപശിഖ കൈക്കലാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കെന്റിലെ തിരക്കേറിയ റോക്ചര്‍ റോഡിലാണ് സംഭവം നടക്കുന്നത്, അന്ന സ്‌കോറയാണ് ദീപശിഖ കൈയ്യിലേന്തിയിരുന്നത്. സന്നദ്ധ പ്രവര്‍ത്തകനായ ഗ്രഹാം വൈറ്റിന്റെ കൈയ്യിലേക്ക് ദീപശിഖ കൈമാറുന്നതിന് ഇടയിലാണ് ആള്‍്ക്കൂട്ടത്തിനിടയില്‍ നിന്ന് ആണ്‍കുട്ടി ചാടി വീഴുന്നത്. ഉടന്‍ തന്നെ റാലിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാഭടന്‍മാര്‍ ഇയാളെ റോഡിന് അരികിലേക്ക് വലിച്ചുമാറ്റി. സംഭവത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും സ്്‌കോറ റിലേയിലെ തന്റെ ഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. സംഭവത്തില്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യാതൊരു തടസ്സവും കൂടാതെ ദീപശിഖാറാലി പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു.
മെട്രോപോളിറ്റന്‍ പോലീസിന്റെ പ്രത്യേക പരിശീലനം ലഭിച്ച എഴുപത് അംഗസംഘമാണ് ദീപശിഖാ റാലിക്ക് അകമ്പടി സേവിക്കുന്നത്. കഴിഞ്ഞയാഴ്ച ടിബറ്റിനെ സ്വതന്ത്രമാക്കുക എന്ന് ആവശ്യവുമായി ഒരു മനഷ്യന്‍ ദീപശിഖാ റാലിക്കൊപ്പം നഗ്നനായി ഓടിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഡാനിയല്‍ ലീര്‍ എന്ന ഇരുപത്തിയേഴ് കാരന്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. സംഭവം ലക്ഷകണക്കിന് ആളുകളാണ് ഇന്റര്‍നെറ്റ് വഴി കണ്ടത്. കഴിഞ്ഞദിവസം രണ്ട് സ്‌കൂള്‍ കുട്ടികള്‍ ദീപശിഖാ റാലിക്കിടെ ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല