ലണ്ടന്‍ ഒളിമ്പിക്‌സില്‍ നീന്തലില്‍ ഇന്ത്യക്ക് അപ്രതീക്ഷിത അവസരം. നീന്തലില്‍ ആരും യോഗ്യഗ്യതാമാര്‍ക്ക് കടക്കാത്ത സാഹചര്യത്തില്‍ സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നീന്തലിന്റെ രാജ്യാന്തര സംഘടനയായ ‘ഫിന’ ഇന്ത്യക്ക് ഒരു സ്‌ഥാനം അനുവദിക്കുകയായിരുന്നു.
കര്‍ണാടകയുടെ ഗഗന്‍ എ.പി. ഉസ്‌മത്‌് പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കും. യോഗ്യതാമാര്‍ക്ക് നേരത്തെ പിന്നിട്ടിട്ടുള്ള പല താരങ്ങളെയും പിന്‍തള്ളി ഗഗന് അവസരം ലഭിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ക്വാട്ടയിലാണ് ഗഗന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
100 മീറ്റര്‍ ഫ്രസ്‌റ്റൈലില്‍ സ്‌ഥാനം പ്രതീക്ഷിച്ചിരുന്ന വീര്‍ധവാല്‍ ഖാഡെ, 100, 200 മീറ്റര്‍ ബാക്ക്‌സ്ട്രോക്ക് താരം സന്ദീപ് സെജ്‌വാള്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ താരം ആരോണ്‍ ഡിസൂസ, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ താരം സംഗ്‌വേക്കര്‍ എന്നിവരെ മറികടന്നാണ് ഗഗന്‍ സ്‌ഥാനം ഉറപ്പിച്ചത്.
രാജ്യത്തുനിന്ന് ഒരു നീന്തല്‍ താരത്തിന് അവസരം നല്‍കാനുള്ള ഫിനയുടെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് ഗഗഗ് അവസരം നല്‍കിയിരിക്കുന്നതെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ വീരേന്ദ്ര നാനാവതി പറഞ്ഞു. ഒളിമ്പിിക് യോഗ്യതാമാര്‍ക്ക് കടന്ന നാല് നീന്തല്‍ താരങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് യോഗ്യതാ മാര്‍ക്ക്‌് ഒരിക്കല്‍ പോലും കടക്കാത്ത ഗഗന് അവസരം നല്‍കിയിരിക്കുന്നത്.
വീര്‍ധവാല്‍, സന്ദീപ്, ആരോണ്‍, സംഗ്‌വേക്കര്‍ എന്നിവര്‍ ഒളിമ്പിക് ട്രയല്‍സില്‍ യോഗ്യതാമാര്‍ക്ക് കടക്കാനായിരുന്നില്ല. എങ്കിലും ഇന്ത്യന്‍ പ്രതിനിധിയെ നീന്തലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വീരേന്ദ്ര നാനാവതി പറഞ്ഞു.
കഴിഞ്ഞദിവസമാണ് സര്‍വകലാശാലാ ക്വാട്ടയില്‍ ഗഗനെ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നും നാനാവതി പറഞ്ഞു.
ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്താല്‍ മാത്രമേ യൂണിവേഴ്‌സിറ്റി ക്വാട്ടായ്‌ക്ക് അര്‍ഹതയുള്ളു. കഴിഞ്ഞവര്‍ഷം ഷാങ്‌ഹായില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്‌സൈ്‌റ്റലില്‍ ഗഗന്‍ പങ്കെടുത്തിരുന്നു. യൂണിവേഴ്‌സിറ്റി ക്വാട്ടായില്‍ ഒരു വിനിതാ സ്വിമ്മര്‍ക്കു കൂടി അവസരം ലഭിക്കേണ്ടതാണെങ്കിലും ഫിന ആരേയും തെരഞ്ഞെടുത്തിട്ടില്ല. 800 മീറ്റര്‍ ആണ് ഗഗന്റെ ഇനമെങ്കിലും 1500 മീറ്ററില്‍ മികച്ച പ്രകടനം നടത്താന്‍ ഗഗന് കഴിയുമെന്നാണു പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല