ഒളിമ്പിക്‌സിന്റെ ഭാഗമായി ലണ്ടനിലെ ആദ്യത്തെ വിഐപി ലെയ്ന്‍ എം4 റോഡില്‍ തുറന്നു. ഇതോടെ സാധാരണക്കാരായ യാത്രക്കാര്‍ റോഡുകളെ സംബന്ധിച്ച് കണ്‍ഫ്യൂഷനിലായി. വിഐപിമാര്‍ക്കായി റിസര്‍വ്വ് ചെയ്ത വഴികളിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്ക് 130 പൗണ്ട് പിഴയായി ഈടാക്കും. ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് സ്റ്റാഫോര്‍ഡിലേക്കുളള എം4 പാതയാണ് പുതുതായി പെയ്ന്റ് ചെയ്ത് വിഐപി ലെയ്‌നാക്കി മാറ്റിയത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തുന്ന മത്സാരാര്‍ത്ഥികള്‍ക്കും ഒഫിഷ്യല്‍സിനും സഞ്ചരിക്കാനാണ് വിഐപി ലെയ്ന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇതേ തുടര്‍ന്നാണ് സാധാരണ യാത്രക്കാരില്‍ റോഡുകളെ സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായത്. ഒളിമ്പിക്‌സിനുവേണ്ടി തയ്യാറാക്കിയ റോഡുകളില്‍ കൂടി യാത്രചെയ്താല്‍ ഫൈന്‍ ഈടാക്കുമെന്ന് പേടിച്ച് പലരും ഈ റോഡുകള്‍ ഒഴിവാക്കിയാണ് യാത്ര ചെയ്തത്. എ4 റോഡ് ഇപ്പോഴും സാധാരണയാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണന്നാണ് ട്രാഫിക്് സിഗ്നലുകള്‍ വ്യക്തമാക്കുന്നതെങ്കിലും അത്തരം സിഗ്നലുകള്‍ റോഡിന് പകുതിവരെ മാത്രമേ രേഖപ്പെടുത്തിയിട്ടുളളു. ഒളിമ്പിക്‌സിന്റെ ഭാഗമായി റോഡുകളില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം യാത്രക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗതാഗതവിഭാഗത്തിന്റെ വക്താവ് അറിയിച്ചു. സാധാരണയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ലഭിക്കാത്ത വഴികളില്‍ കൂടി യാത്രചെയ്യുന്നവരില്‍ നിന്ന പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒളിമ്പിക്‌സിന്റെ ഓപ്പണിങ്ങ് സെറിമണിക്കായി ഇനി പതിനൊന്ന് ദിവസം കൂടി ബാക്കിയുണ്ട്. ഇതിനിടയില്‍ എം4 ലെയ്ന്‍ പോലുളള റോഡുകളില്‍ അടുത്തയാഴ്ചയെ വിശദമായ ചെക്കിംഗുകള്‍ ഉണ്ടാകുകയുളളൂ എന്ന് ഒളിമ്പിക് സംഘാടകരായ ലാക്കോഗ് അറിയിച്ചു. വരും ദിവസങ്ങളിലായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികളും കാണികളുമായി ലണ്ടനിലെ റോഡുകള്‍ മുഴുവന്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. റോഡുകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ചെറിയ ആശയക്കുഴപ്പം പോലും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് വഴിവെയ്ക്കുമെന്ന് മുന്‍ ട്രാഫിക് ഹെഡ് കെവിന്‍ ഡെല്‍നേ മുന്നറിയിപ്പ് നല്‍കി.
എം4 റോഡിനെ സംബന്ധിച്ചുളള ആശയക്കുഴപ്പം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സ്‌കൈ ന്യൂസാണ്. തുടര്‍ന്ന് എ4 ലെയ്‌നിലും എ40 ലെയ്‌നിലും സമാനമായ ആശയക്കുഴപ്പം ഉളളതായി വാര്‍ത്തകള്‍ വന്നു. ഇന്നലെ മാത്രം ഏതാണ്ട് 60 രാജ്യങ്ങളില്‍ നിന്നുളള മത്സാര്‍ത്ഥികള്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഒളിമ്പിക് വില്ലേജിലേക്കുളള യാത്രയെ കുറിച്ച് മത്സാരാര്‍ത്ഥികളുടെ ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല