ഒളിമ്പിക്‌സിന്റെ തലേദിവസം സമരത്തിലേര്‍പ്പെടുന്ന ബോര്‍ഡര്‍ സ്റ്റാഫുമാരെ പിരിച്ചുവിടുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുളള വില പേശല്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ശമ്പള വര്‍ദ്ധന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ബോര്‍ഡര്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒളിമ്പിക്‌സിന്റെ ഓപ്പണിങ്ങ് സെറിമണിയുടെ തലേ ദിവസം സമരം നടത്താന്‍ തീരുമാനിച്ചത്.
സമരത്തെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുളളതായും സമരം മൂലം രാജ്യത്തിന് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും ജെറമി ഹണ്ട് പറഞ്ഞു. ഇത്ര കടുത്ത നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇത് അവര്‍ ചോദിച്ച് വാങ്ങിയതാണ് എന്നായിരുന്നു ഹണ്ടിന്റെ മറുപടി.
ഇമിഗ്രേഷന്‍ സംബന്ധമായ കേസുകളുടെ വിശദവിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ യുകെബിഎ പരാജയപ്പെട്ടതായി അടുത്തിടെ കണ്ടെത്തിയിരുന്നു.വിദേശത്തുനിന്നുളള ക്രിമിനലുകള്‍, മാനസികാരോഗ്യ കേന്ദ്രത്തിലെ താമസക്കാര്‍, തുടങ്ങിയ 275,000 ആളുകളുടെ വിവരങ്ങളാണ് ഏജന്‍സിയില്‍ നിന്ന് കാണാതായത്. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് സമരം പ്രഖ്യാപിച്ചതോടെ ഇവര്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗവണ്‍മെന്റിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല