ലണ്ടന്‍ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണം ഇംഗ്ലണ്ടിടന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായ ലാന്‍ഡ്‌സ് എന്‍ഡില്‍ നിന്ന് ആരംഭിച്ചു. ദീപശിഖ 70 ദിവസം ബ്രിട്ടനില്‍ സഞ്ചരിക്കും.
ഒളിംപിക്‌സിന്റെ ജന്മദേശമായ ഗ്രീസില്‍ നിന്നും ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഫയര്‍ ഫ്‌ളൈ എന്നു പേരിട്ട പ്രത്യേക വിമാനത്തിലാണ് ദീപശിഖ ബ്രിട്ടനിലെത്തിയത്. കാല്‍ഡ്രോസ് നാവികത്താവളത്തില്‍ വെച്ച് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമാണ് ദീപശിഖയെ രാജ്യത്തേക്ക് ആനയിച്ചത്. ബ്രിട്ടീഷ് രാജകുമാരി ആന്‍, ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോ എന്നിവരും സ്വീകരണസംഘത്തിലുണ്ടായിരുന്നു.
സൂര്യനില്‍ നിന്നുള്ള ഊര്‍ജം ആവാഹിച്ചാണ് ദീപശിഖയ്ക്ക് തിരികൊളുത്തിയത്. ഏതന്‍സിലെ ഒളിംപിയയിലുള്ള ഹിര ദേവാലയത്തിലാണ് പരമ്പരാഗതമായ ചടങ്ങ് നടന്നത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ ഷാഖ് റോഗ്ഗെയെ സാക്ഷിനിര്‍ത്തി ഗ്രീക്ക് ഓപണ്‍ വാട്ടര്‍ സ്വിമ്മര്‍ സ്പിറോസ് ഗ്യാന്നിയോട്ടിസ് ദീപം ഏറ്റുവാങ്ങി. ഏഴുനാള്‍ ഗ്രീസില്‍ സഞ്ചരിച്ചതിനുശേഷമാണ് ദീപശിഖ ലണ്ടനിലെത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല