അടുത്തവര്‍ഷം നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്സിന്റെ സുരക്ഷയ്ക്കായി മിസൈലുകള്‍ വിന്യസിക്കാന്‍ തീരുമാനം. സര്‍ഫേസ് ടു എയര്‍ മിസൈലുകളായിരിക്കും വിന്യസിക്കുകയെന്നു ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ഫിലിപ്പ് ഹാമന്‍ഡ് പറഞ്ഞു. സൈനികമേധാവികളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു മുന്‍കരുതലെന്നും അദ്ദേഹം വ്യക്തമാക്കി.
അത്ലറ്റുകളുടെ സുരക്ഷയ്ക്കായി 500 എഫ്ബിഐ ഉദ്യോഗസ്ഥരടക്കം 1000 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ബ്രിട്ടനിലേക്ക് അയയ്ക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്ക അറിയിച്ചിരുന്നു. ബ്രിട്ടനിലെ സുരക്ഷകാര്യങ്ങളില്‍ പൂര്‍ണതൃപ്തിയില്ലാത്തതിനാലാണ് ഈ നടപടിയെന്നും അമേരിക്ക വ്യക്തമാക്കുകയുണ്ടായി. ഇത് ബ്രിട്ടനെ അലോസരപ്പെടുത്തിയിട്ടുണ്ട്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സ് മുതല്‍ എല്ലാ ഒളിമ്പിക്സിനും ആകാശസുരക്ഷയ്ക്കായി സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍ വിന്യസിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല