സ്വന്തം ലേഖകന്‍: ഒമാനില്‍ മിനിബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴു പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചെ ഹൈമയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സമീപം ഉം അല്‍ സമേമില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
ഒമാന്‍ ലുലു ബൗഷര്‍ വെയര്‍ഹൗസിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായി അവധി ആഘോഷിക്കാന്‍ സലാലയിലേയ്ക്ക് പോവുകയായിരുന്ന ബസ്സും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ്സില്‍ 30 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ജിന്‍ഷാദ്, മൂന്നു വയസ്സുള്ള ഷിഫ എന്നിവരാണ് മരിച്ച മലയാളികള്‍. ഒമാന്‍ ലുലു ബൗഷര്‍ വെയര്‍ഹൗസിലെ ജീവനക്കാരനാണ് ജിന്‍ഷാദ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഫിറോസിന്റെ മകളാണ് ഷിഫ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല