സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കത്തില് നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് – 07, കൊച്ചി – 14, തിരുവനന്തപുരം – 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. ചെന്നൈ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ലക്നോ സെക്ടറുകളിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ നടത്തും.
അതിനിടെ താമസ, തൊഴിൽ നിയമലംഘനവവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, ഇബ്ര സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 88 പേരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ താഖ വിലായത്തിലെ റോഡിലെ ലൈറ്റിങ് തൂണുകളിൽനിന്ന് ഇലക്ട്രിക്കൽ കേബ്ളുകൾ മോഷ്ടിച്ചതിന് രണ്ട് ഏഷ്യൻ പ്രവാസികളെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടി. അവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല