സ്വന്തം ലേഖകൻ: ഒമാനിലെ വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്ന എയർപോർട്ട് ചെക്ക്- ഇൻ സർവീസ് തുടക്കമായി. ഒമാൻ എയർപോർട്ട്സിന്റെ സഹകരണത്തോടെ ട്രാൻസം ഹാൻഡ്ലിങ് കമ്പനിയാണ് എയർപോർട്ട് ചെക്ക്- ഇൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.
പരമാവധി 24 മണിക്കൂറും കുറഞ്ഞത് ആറ് മണിക്കൂറും യാത്രയ്ക്ക് മുമ്പ് യാത്രക്കാർക്ക് എവിടെ നിന്നും ചെക്ക്- ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സേവനം. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാനുള്ള ശേഷി ഈ സർവീസിന് ഉണ്ടെന്നും അധികൃതർ പറഞ്ഞു.
ഒമാൻ എയർപോർട്ട് തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച പരിഹാരങ്ങൾ നൽകാനും നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് അയ്മാൻ അഹമ്മദ് അൽഹുസ്നി പറഞ്ഞു. ട്രാവൽ, ടൂറിസം മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ സേവനം വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല