സ്വന്തം ലേഖകൻ: ഒമാൻ, യുഎഇ അതിർത്തി പ്രദേശമായ ബുറൈമിയിലേക്ക് പോകാന്‍ ഇനി പാസ്പോര്‍ട്ടും റെസിഡൻറ് കാർഡും കാണിക്കേണ്ട ആവശ്യമില്ല. വാദി ജിസി, വാദി സാ ചെക്പോസ്റ്റുകളിൽ ഇത് ഒന്നും കാണിക്കാതെ കടന്നു പോകാം. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം ആണ് ഒമാന്‍ എടുത്ത് മാറ്റിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നീക്കിയത്. ഇതോടെ യുഎഇയില്‍ നിന്നും ബുറൈമിയിലേക്കും ഒമാന്‍റെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ സാധിക്കും.
15 വർഷം മുമ്പ് വരെ ബുറൈമി അതിർത്തിയിലൂടെ യുഎഇയിലെ അൽഐനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഒമാൻ -യുഎഇ അതിർത്തി കമ്പിവേലി ഉപയോഗിച്ച് അടച്ചു. ഇതോടെ യാത്ര സൗകര്യം നഷ്ടപ്പെട്ടു. ബുറൈമിയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും പാസ്പോര്‍ട്ട് സ്വന്തം കയ്യില്‍ ഇല്ലായിരുന്നു. ഇതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ പുതിയ നിയമം വന്നത് വളരെ സന്തോഷം നൽകുന്നുയെന്ന് ഇവിടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികൾ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ വിസയുമായി ബുറൈമി ബോർഡർ വഴി പോകുന്നവര്‍ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീൽ ചെയ്യാൻ വാദി ജിസി ചെക് പോസ്റ്റുവരെ പോകണം. ഇതിന് വേണ്ടി 35 കിലോ മീറ്റര്‍ ആണ് അധികമായി പോകേണ്ടിയിരുന്നത്.
ഇതാണ് ഇപ്പോള്‍ ഇല്ലാതെയായിരിക്കുന്നത്. ഒരുപാട് ഉപകാരമാകുന്ന തീരുമാനമാണ് ഇപ്പോള്‍ അധികാരികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പുതിയ നിയമം വന്നതോടെ ആഴ്ചയിലെ ആദ്യവസാന ദിവങ്ങളില്‍ ബുറൈമിയിലേക്കും പുറത്തേക്കും ജോലിക്ക് പോകുന്നവരുടെ വലിയ തിരക്കായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പാസ്പോർട്ട് റെസിഡൻറ് കാർഡ് എന്നിവ കൂടാതെ സ്പോൺസറുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ ബുറൈമിയിലേക്ക് വരാനും ഒമാനിലെ മറ്റു സ്ഥലങ്ങളിലേക്ക് പോകാനും സാധിക്കുമായിരുന്നുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല