
സ്വന്തം ലേഖകൻ: ഒമാനിൽ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. ഒമാനി തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവയ്ക്കുന്നത്. ഒരു രാജ്യം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കുന്ന രേഖയാണ് പാസ്പോര്‍ട്ട്. അത് ആ വ്യക്തിയുടെ സ്വത്താണെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് സൂക്ഷിച്ചുവയ്ക്കാം. പാസ്പോര്‍ട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടാലാണിത്. ഏതെങ്കിലും കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടുണ്ടെങ്കില്‍ ഉടനെ അത് തിരിച്ചുനല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട പല നിയമലംഘന പരാതികളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ യോജിച്ച നടപടികളും മന്ത്രാലയം സ്വീകരിച്ചു. ഇക്കാര്യത്തില്‍ പരാതിയുമായി ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല