1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2021
West Bengal. Feb 03 (ANI): A health worker shows COVID 19 vaccine Covaxin at R. G. Kar Medical College and hospital during COVID 19 vaccine run, in Kolkata on Wednesday. (ANI Photo)

സ്വന്തം ലേഖകൻ: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന്‍ അംഗീകാരം നല്‍കി ഒമാന്‍. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍ ഏവിയേഷന്‍ ബുധനാഴ്ച്ച പുറത്തിറക്കി. ഇതോടെ കൊവാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം.

ഇനി മുതല്‍ കോവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആര്‍ടി-പിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് മുന്‍കരുതലുകള്‍ യാത്രക്കാര്‍ പാലിക്കണം. ഒമാന്‍ കൊവാക്‌സിന് അംഗീകാരം നല്‍കിയ കാര്യം ഇന്ത്യന്‍ എംബസിയും ട്വിറ്ററിലൂടെ അറിയിച്ചു.

കൊവാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഒമാനിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിതെന്നും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതിന് ഒമാന്‍ ഭരണകൂടത്തിന് നന്ദി പറയുന്നതായും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ആസ്ട്രസെനെക്ക കോവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാന്‍ അംഗീകൃത വാക്സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൊവാക്സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാവും.

ഇതാദ്യമായാണ് ഒരു വിദേശ രാജ്യം ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള തീരുമാനം ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വീണ്ടും നീട്ടിയിരുന്നു. വാക്‌സിന്റെ പ്രതിരോധശേഷിയെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് അംഗീകാരം നല്‍കുന്നത് നീട്ടിവെച്ചത്. നവംബര്‍ മൂന്നിന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.