സ്വന്തം ലേഖകൻ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നിലച്ചതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വിസ കാലാവധി കഴിയുന്നത് ഉൾപ്പെടെയുള്ള ഭീഷണികളുടെ നിഴലിലാണ്. യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവിൽ തീരുകയാണെങ്കിൽ സനദ് സെൻററുകൾ വഴി വിസ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിന് നാട്ടിലുള്ളവരുടെ സ്പോൺസറോ, കമ്പനി പി.ആർ.ഒയോ സനദ് െസൻററുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതിയാകും. പാസ്േപാർട്ട്, റസിഡൻറ് കാർഡ് കോപ്പികൾ, രണ്ട് േഫാേട്ടാ എന്നിവയാണ് വിസ പുതുക്കാൻ നൽകേണ്ടത്. അതേസമയം യാത്ര വിലക്ക് കാരണം മുടങ്ങിയ ടിക്കറ്റുകളുടെ പണം റീഫണ്ട് ചെയ്യുന്നതിന് പകരം അടുത്ത ഏതെങ്കിലും തീയതിയിലേക്ക് യാത്ര മാറ്റി നിശ്ചയിക്കാനാണ് വിമാനക്കമ്പനികൾ നിർദേശിക്കുന്നത്.
എന്നാൽ ടിക്കറ്റ് തീയതി മാറ്റാൻ ഒന്നിലധികം അവസരങ്ങൾ വിമാനക്കമ്പനി നൽകുന്നുമില്ല. വിമാന യാത്ര വിലക്ക് എത്ര കാലം വരെ തുടരുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്. വിമാനക്കമ്പനികൾ ഒന്നിലധികം അവസരം നൽകാത്തതും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
അതിനാൽ ടിക്കറ്റ് തുക തിരിച്ച് ലഭിക്കണമെന്നാണ് യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. ചെറിയ കാലയളവിനുള്ളിൽ വിമാനക്കമ്പനികൾ പണം തിരിച്ചു നൽകാൻ ഇടയില്ല. നിരവധി പുറം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരാൻ വിലക്കുള്ളതിനാൽ ഒമാനിൽ നിന്ന് ഇത്തരം രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണ്. അതിനാൽ വിമാനക്കമ്പനികൾ സീറ്റുകൾ കുറക്കുന്നതായും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല