1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2021

സ്വന്തം ലേഖകൻ: കൊവിഡിനെ പിടിച്ച് കെട്ടാന്‍ അവസാനത്തെ അടവും പുറത്തെടുത്ത് എത്തിയിരിക്കുകയാണ് ഒമാന്‍. വൈറസ് പിടിപ്പെടാൻ ഏറ്റവും സാധ്യതയുള്ള ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഒമാന്‍ അനുമതി നല്‍കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച പദ്ധതി ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

5 വയസ്സ് മുതലുള്ള കുട്ടികൾക്ക് നവംബര്‍ മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങും. ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വാക്സിന്‍ എടുക്കാന്‍ പാടുള്ളു. നിലവിൽ ഒമാനില്‍ പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്. കൊവിഡിനെ പിടിച്ചു കെട്ടാന്‍ ഒമാനില്‍ വലിയ രീതിയിലാണ് വാക്സിന്‍ വിതരണം നടന്നു കൊണ്ടിരിക്കുന്നത്.

പല ഗവർണറേറ്റുകളിലും വിദേശികളടക്കമുള്ളവർക്ക് സൗജന്യമായാണ് ഒമാന്‍ വാക്സിന്‍ നല്‍കുന്നത്. ഒമാനിലെ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേരും കൊവിഡ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. രാജ്യത്ത് ഇതുവരെ
3071161 പേര്‍ ആണ് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. 2673 961 പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ആണ്.

കൂടാതെ കൊവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം മുക്തിനേടുകയും സാധാരണ രീതിയിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ പലരും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തി. വിവാഹസൽക്കാരം, മരണാനന്തര ചടങ്ങുകൾ എന്നിവിടങ്ങളില്‍ പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
]
മസ്ജിദുകള്‍, പൊതുചടങ്ങുകൾ, കല്യാണഹാളുകൾ, എന്നിവിടങ്ങളിൽ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ ഒന്നും നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നില്ലെന്ന് സുപ്രീംകമ്മിറ്റി വ്യക്തമാക്കി. പല ചടങ്ങുകളിലും വാക്സിന്‍ സ്വീകരിക്കാത്തവര്‍ പങ്കെടുക്കുന്നുണ്ട്. പലരും ശരിയായ രീതിയില്‍ അല്ല മാസ്ക് ധരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെയും ഇത്തരത്തിലുള്ള ചടങ്ങില്‍ പലരും പങ്കെടുക്കുന്നുണ്ടെന്ന് സുപ്രീം കമ്മിറ്റി പറഞ്ഞു.

ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മിറ്റി വിലയിരുത്തി.പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ചില വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ‍‍ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.

കൊവിഡിന്‍റെ പല വകഭേദങ്ങളും ലോകത്തിന്‍രെ പല ഭാഗത്തും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത കെെവിടാതെ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷമാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ചന്തകൾ, മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒമാനിൽ രോഗികളുടെ എണ്ണം കുറയുന്നതോടെ പലരും കൊവി‍ഡിന്‍രെ കാര്യം മറന്നു പോയി. മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.