![](https://www.nrimalayalee.com/wp-content/uploads/2021/06/Oman-Vaccination-Government-Offices.jpg)
സ്വന്തം ലേഖകൻ: വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ ഉൗർജിതമാക്കി ആരോഗ്യമന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിൽ വെള്ളിയാഴ്ച നിരവധി വിദേശികൾക്ക് വാക്സിൻ നൽകി. ഖുറിയാത്ത് വാലി ഒാഫിസുമായി സഹകരിച്ച് അൽ സഹൽ ഹെൽത്ത് സെൻററിലാണ് വാക്സിൻ നൽകുന്നത്. ശനിയാഴ്ചയും ഇവിടെ കുത്തിവെെപ്പടുക്കാം. സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവെര. റസിഡൻസ് കാർഡ് ഹാജരാക്കണം.
അതേസമയം, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലെ വാക്സിനേഷൻ കാമ്പയിൻ ഞായറാഴ്ച നിർത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിലെ സിബ്ല മത്ര, സീബ് വിലായത്തിലെ അൽ ശാദി മെഡിക്കൽ ഫിറ്റ്നസ് സെൻറർ എന്നീ സ്ഥലങ്ങളിൽ പ്രതിരോധ കുത്തിെവപ്പ് സേവനങ്ങൾ നടത്തും. ഇവിടെ ഏതു ദിവസമാണ് വാക്സിൻ തുടങ്ങുകയെന്ന് അറിവായിട്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും വാക്സിൻ ലഭിക്കുക. തറാസൂദ് ആപ് വഴിയോ moh.gov.om.covid19 എന്ന ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാം.
അതേസമയം, രാജ്യത്ത് വ്യാഴാഴ്ച 11 പേർക്കു കൂടി കോവിഡ് ബാധിച്ചു. പുതിയതായി മരണം റിേപ്പാർട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,329 ആയി. ഇതുവരെ 4,112 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 2,99,699 ആളുകൾ ഇതുവെര രോഗമുക്തരായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ ആറുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനിൽ നിന്നുള്ള യാത്രക്കാർക്കും ഒമാനിലെത്തുന്നവർക്കും പി.സി.ആർ ടെസ്റ്റുകൾ നിർബന്ധമാണെന്ന നിയമത്തിൽ ഇളവു വേണമെന്ന ആവശ്യവുമായി ട്രാവൽ ഒാപറേറ്റർമാർ സർക്കാറിനെ സമീപിക്കുന്നു. രണ്ടു േകാവിഡ് വാക്സിനുകൾ എടുത്തവർക്ക് പി. സി.ആർ ടെസ്റ്റുകൾ ഒഴിവാക്കുകയോ ചെലവും പ്രയാസവും കുറഞ്ഞ ആൻറിജൻ പരിശോധന നടത്തുകയോ വേണമെന്നാണ് ട്രാവൽ ഒാപറേറ്റർമാർ ആവശ്യപ്പെടുന്നത്. ട്രാവൽ മേഖല ഗുരുതര വെല്ലുവിളികൾ േനരിടുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ വിമാന സർവിസുകൾ പുനഃസ്ഥാപിക്കാൻ സർക്കാറുകൾ സഹകരിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒാപറേറ്റർമാർ ആവശ്യമുന്നയിക്കുന്നത്.
നിലവിൽ ഒമാനിൽ പി.സി.ആർ പരിശോധനകൾക്ക് 15 റിയാലും ആേരാഗ്യ മന്ത്രാലയം സർട്ടിഫിക്കറ്റിന് അഞ്ച് റിയാലുമാണ് ഇൗടാക്കുന്നത്. അതായത് ഒമാനിൽ നിന്നുള്ള ഒരു യാത്രക്കാരൻ വിമാന ടിക്കറ്റിന് പുറമെ 20 റിയാൽ അധികം നൽകണം. ഇത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നു. പി.സി.ആർ ടെസ്റ്റിെൻറ ഫലം വരുന്നതുവെര യാത്രക്കാർ ആശങ്കയിലുമാണ്. ചില
അവസരങ്ങളിൽ പൂർണ ആരോഗ്യമുള്ള കോവിഡ് രോഗ ലക്ഷണമില്ലാത്തവരുടെ പരിശോധന ഫലം േപാലും പോസിറ്റിവാകുന്ന സംഭവങ്ങളുമുെണ്ടന്ന് ട്രാവൽ ഒാപറേറ്റർമാർ പറയുന്നു. രണ്ടു വാക്സിൻ എടുത്തവർക്കുപോലും വരുന്ന ഇത്തരം അനുഭവങ്ങൾ സാേങ്കതികമാണോ അല്ലയോ എന്നുപറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
എന്തായാലും ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ മനഃസ്ഥിതി മാറ്റുകയും യാത്രകൾ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ടിക്കറ്റ് നിരക്കുകൾ റീ ഫണ്ട് ചെയ്യുന്നതടക്കം നഷ്ടങ്ങൾ വിമാന കമ്പനികൾക്കും ഉണ്ടാവുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്ര ചെയ്തവർ ഓരോ പ്രാവശ്യം യാത്ര ചെയ്യുമ്പോഴും പി.സി.ആർ ടെസ്റ്റുകൾ എടുത്തവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല