1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് മുങ്ങിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി ഒമാന്‍ സിവിൽ ഡിഫൻസ്. ശക്തമായ മഴയെ തുടർന്ന് ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ നിരവധി സ്ഥലങ്ങളില്‍ രൂപപ്പെട്ടതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍ക്കുന്നു.

ശക്തമായ അടിയൊഴുക്കിൽ വെള്ളക്കെട്ടില്‍ ഇറക്കിയ പല വാഹനങ്ങള്‍ക്കും പിടിച്ചുനിൽക്കാനാവില്ല. മല നിരകളില്‍ മഴപെയ്താല്‍ പെട്ടെന്ന് വെള്ളം കൂടാന്‍ സാധ്യതയുണ്ട്. പർവത മേഖലകൾ, താഴ്ന്ന പ്രദേശങ്ങൾ ഒന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ പരാമാധി ഒഴിവാക്കണമെന്നും അധികൃതര്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

മഴയെ തുടർന്നു വെള്ളം നിറഞ്ഞ വാദികൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവയാണ് വില്ലന്മാരാകുന്നത്. ശക്തമായ അടിയൊഴുക്കിൽ വലിയ വാഹനങ്ങൾക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. മലനിരകളിൽ പെയ്യുന്ന മഴയിൽ പെട്ടെന്നാണ് വാദികളിൽ ജലനിരപ്പ് ഉയരുന്നത്. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.