![](https://www.nrimalayalee.com/wp-content/uploads/2021/12/Oman-Dubai-Highway-Check-Post.jpg)
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തുറന്ന ഒമാന്‍ ദുബായ് ഹൈവേയിലെ റുബുഉല്‍ ഖാലി അതിര്‍ത്തി ചെക്ക്പോസ്റ്റിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് റോയല്‍ ഒമാന്‍ പോലീസ്. ഇതിലൂടെയുള്ള സഞ്ചാരം 24 മണിക്കൂം അനുവദിക്കും എന്നാണ് ഒമാന്‍ റോയല്‍ പോലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തുടക്കില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും സമയം അനുവദിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശന പശ്ചാത്തലത്തിൽ ആണ് റോഡുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി റോഡിന്‍റെ ഉദ്ഘാടനം ബുധനാഴ്ച നടന്നു.
ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവില്‍ ആണ് ഇരു രാജ്യങ്ങളും പാത തുടറക്കാന്‍ തീരുമാനിച്ചത്. ചരിത്രപരമായ പാത തുറന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ വളരെ എളുപ്പമാണ്. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചടക്കുനീക്കവും വര്‍ധിച്ചിട്ടുണ്ട്. റോഡിന്‍റെ സുരക്ഷ പരിശോധിക്കുന്നതിനായി ഒമാന്‍ റോയല്‍ പോലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.
ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രമാണ് ഇവിടെ തുറന്നിരിക്കുന്നത്. വളരെ മികച്ച പരിശീലനം ലഭിച്ച ആളുകളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. റെസിഡൻറ്സ് കാർഡ്, പാസ്‌പോർട്ട്, നികുതി ക്ലിയറൻസ്, കയറ്റുമതി, ഓഡിറ്റ്, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇവിടെ ലഭിക്കുന്നതിനായും വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളും ആണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഒമാന്‍ പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല