
സ്വന്തം ലേഖകൻ: ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണിത്. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ജൂലൈ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കും.
ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്കുള്ള ശമ്പളം ഈ മാസം 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് നിർദേശം. രാജകീയ ഉത്തരവ് നമ്പര്‍ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും.
സുൽത്താനേറ്റില താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് {98282270} ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിക്കാം എന്നും എംബസി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല