1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2024

സ്വന്തം ലേഖകൻ: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്‍മാന്‍ സാലിം ബിന്‍ അലി അള്‍ ഹകമാനിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

ഇലക്ട്രോണിക് സിഗരറ്റുകളും ശീശകളും ഹുക്കകളും അനുബന്ധ ഉത്പന്നങ്ങളും ഒന്നും വിൽപ്പന നടത്തരുത്. ഇതിന്റെ പിഴ ഈടാക്കിയാൽ ആയിരം റിയാൽ പിഴ ഈടാക്കും. നേരത്തെ 500 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. ഇതാണ് 1000 റിയാലിലേക്ക് മാറിയിരിക്കുന്നത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പ്രതിദിനം 50 റിയാല്‍ വീതം പിഴ അടക്കേണ്ടി വരും. ഏറ്റവും ഉയര്‍ന്ന പിഴ 2000 ഒമാനി റിയാൽ ആയിരിക്കും എന്നാണ് ഉത്തരവിൽ പറയുന്നത്.

അതിനിടെ വിവിധ ഗവേണേറ്റുകളിൽ ഒമാൻ പരിശോധ ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനവുമായി എത്തിയിരിക്കുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വെൽഫയർ വിഭാഗം സെക്യുരിറ്റി ആന്റ് സേഫ്റ്റി സർവീസസ് കോർപറേഷനുമായി സഹകരിച്ചാണ് രാജ്യത്ത് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധനയിൽ 66 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.