സ്വന്തം ലേഖകൻ: ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്കോളര്‍ഷിപ്പുമായി ഒമാന്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രാലയം. 2023-2024 അധ്യയന വര്‍ഷം എന്‍ജിനീയറിങ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലായാണ് സ്കോളര്‍ഷിപ് നൽകുക.
യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയന്‍സ് കോളജിലാണ് അഡ്മിഷന് ലഭിക്കുക. കള്‍ചറല്‍ ആൻഡ് സയന്റിഫിക് കോഓപറേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സ്കോളര്‍ഷിപ്പുകൾ നൽകുന്ന്.
ഹയര്‍ എജുക്കേഷന്‍ സെന്റര്‍ വഴി ജൂലൈ 24നും ആഗസ്റ്റ് 17നും ഇടയിലാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.heac.gov.om/media/doc/Cultural CooperatiGuide2023En.pdf
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല