സ്വന്തം ലേഖകൻ: സ്വദേശി ജീവനക്കാര്‍ക്കുള്ള ആനൂകൂല്യങ്ങൾ ഇനി മുതൽ പ്രവാസി ജീനവക്കാർക്കും ലഭിക്കും. ജോലിക്കിടയിലെ പരിക്ക്, രോഗം തുടങ്ങിയവ സംഭവിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഇനി സാമൂഹിക സുരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് പ്രകാരമുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അവസാനം ലഭിക്കുന്ന ഗ്രാന്റ് അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് പകരം സേവിങ്സ് സമ്പ്രദായം കൊണ്ടു വന്നു. നിശ്ചിത വിഹിതം തൊഴിലാളിയും നല്‍കണം.
പുതിയ സേവിങ്സ് സമ്പ്രദായത്തില്‍ തൊഴിലാളിയുടെ പ്രതിമാസ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനമായിരിക്കും. സേവിങ്സ് സംവിധാനത്തിലേക്ക് തൊഴിലുടമയോ മറ്റാരെങ്കിലുമോ നല്‍കുന്ന ഏതൊരു സേവിങ്സ് തുകയും ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണം. സമ്മാനങ്ങള്‍, സമ്പാവനകൾ എന്നിവ എല്ലാം ബന്ധപ്പെട്ട കൗണ്‍സില്‍ അംഗീകരിക്കണം എന്നാൽ നൽകാൻ സാധിക്കും. അടക്കേണ്ട ദിവസത്തിൽ നിന്നും മാറിയാൽ അധിക തുക അടക്കേണ്ടി വരും.
തൊഴിലുടമയുമായുള്ള തൊഴില്‍ ബന്ധം തൊഴിലാളി അവസാനിച്ചാൽ തുകയുടെ പൂർണ്ണ അവകാശം തൊഴിലാളികൾക്ക് ആയിരിക്കും. തൊഴിൽ ചെയ്യുന്ന സമയത്ത് തൊഴിലാളി മരിച്ചാൽ അനന്തരാവകാശികള്‍ക്ക് സേവിങ്സ് ലഭിക്കും. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം സ്ഥിര വൈകല്യം സംഭവിച്ചാലും സേവിങ്സ് ഉടസ്ഥാവകാശം തൊഴിലാളികൽക്ക് ലഭിക്കും. സേവിങ്സ് സമ്പ്രദായം ഉപേക്ഷിക്കുകയോ ഏതെങ്കിലും വ്യവസ്ഥകള്‍ പാലിക്കാനാകാതെയോ തൊഴിൽ ഉടമ വരുകയാണെങ്കിൽ സുപ്രധാന പരിഷ്‌കരണങ്ങളുമായി ആണ് ഒമാൻ എത്തിയിരിക്കുന്നത്. പുതിയ തൊഴിൽ നിയമത്തിന് അനുസരിച്ച് പണം അടച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല