![](https://www.nrimalayalee.com/wp-content/uploads/2021/01/Oman-Expat-Laborers-Job-Status-Renewal.jpg)
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴില്‍ക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം. ഇൗ മാസം 31വരെയാണ് സ്വകാര്യ കമ്പനികള്‍ വിദേശജീവനക്കാരുടെ കരാര്‍വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരിക്കുന്നത്. തൊഴില്‍മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
അതിനിടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 14 വിദേശികളെ അൽ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷൽ ടാസ്ക് പൊലീസുമായി സഹകരിച്ചാണ് ഏഷ്യക്കാരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായാതായി അധികൃതർ അറിയിച്ചു.
ഒമാനിൽ ഇതുവരെ കോറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽകൂടി നടക്കുന്നത് തെറ്റായ പ്രചാരമാണ്. ഔദ്യോഗികസ്രോതസ്സുകളിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യം ലോകത്ത് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രകാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല