![](https://www.nrimalayalee.com/wp-content/uploads/2021/06/Oman-Vaccination-Government-Offices.jpg)
സ്വന്തം ലേഖകൻ: നോർത്ത് ഷർഖിയ ഗവർണറേറ്റിലെ മുദൈബി, ഇബ്രി മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ എല്ലാ ചൊവ്വാഴ്ചയും വിദേശികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് വാക്സിനുകളുടെ പുതിയ പട്ടിക ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
അസ്ട്രസെനക (കോവിഷീൽഡ്), കൊവാക്സിൻ, ഫൈസർ, മൊഡേണ, സിനോഫാം, സിനോവാക്, കാൻസിനോബയോ, നൊവാവാക്സ്, സ്പുട്നിക് 5, ഒറ്റഡോസ് വാക്സിനുകളായ ജോൺസൺ ആൻഡ് ജോൺസൺ, സ്പുട്നിക് ലൈറ്റ് എന്നിവയ്ക്കാണ് അംഗീകാരം.
ഒമാനിൽ 99 പേർ കൂടി കോവിഡ് പോസിറ്റീവായി. ആകെ 3,87,829. 142 പേർ കൂടി സുഖം പ്രാപിച്ചു. ആകെ 3,81,757. ഇതുവരെയുള്ള മരണസംഖ്യ 4,250. 86 പേർ ആശുപത്രിയിൽ. 18 പേരെ ഇന്നലെ പ്രവേശിപ്പിച്ചു. 16 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല