1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2022

സ്വന്തം ലേഖകൻ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വി​നോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) തീരുമാനിച്ചു. മരണമടക്കമുള്ള അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട്​ ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദ്ദേശങ്ങളോടും ജനങ്ങൾ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ്​ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തിൽ ആറിലധികം ആളുകൾ മരിച്ചിരുന്നു. കടലിലും ബീച്ചുകളിലും മറ്റും ​പോകരുതെന്ന്​ അധികൃതർ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ്​ പെരുന്നാൾ അവധി പ്രമാണിച്ച്​ ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്​.

അതേസമയം, കഴിഞ്ഞ ദിവസവും ഒമാന്‍റെ വിവിധ ഭഗങ്ങളിൽ കനത്ത മഴയാണ്​ പെയ്​തത്​. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​. ചിലയിടത്ത്​ റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. വാദികൾ കുത്തി​യൊലിച്ച്​ റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്​. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തന ഗവർണറേറ്റുകളിലാണ്​ ഞായറാഴ്ച കനത്ത മഴ ലഭിച്ചത്​.

അതിനിടെ സലാലയില്‍ കടലില്‍ വീണു മൂന്നു കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ ഞായറാഴ്ച വൈകിട്ടാണ് എട്ടു പേരടങ്ങുന്ന സംഘം കടലില്‍ വീണത്. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്.

ദുബായിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍പെട്ടത്. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെടുകയായിരുന്നു ഇവര്‍. അപകടത്തില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.