സ്വന്തം ലേഖകൻ: മരുന്നുമായി ഒമാനിലേക്കു വരുന്നവര്‍ കുറിപ്പടി കൈവശം കരുതണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതരുടെ മുന്നറിയിപ്പ്. മരുന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ നിരവധി പേരാണു വ്യത്യസ്ത മരുന്നുകള്‍ കൊണ്ടുവരുന്നത്. റോയല്‍ ഒമാന്‍ പൊലീസ് പരിശോധനയില്‍ ഇവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ രേഖകളില്ലാതെ മരുന്നുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസം നേരിടുകയും ചെയ്യുന്നു. സുഖകരമായ യാത്രക്ക് ആവശ്യമായ കുറിപ്പടികളും മരുന്നുകള്‍ക്കൊപ്പം കരുതണമെന്ന് ‘ഒമാന്‍ എയര്‍പോര്‍ട്ട്‌സ്’ ആവശ്യപ്പെട്ടു.
ഒമാനിലേക്ക് സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ഇതു സംബന്ധിച്ച് അധികൃതര്‍ സര്‍ക്കുലര്‍ കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല